Follow KVARTHA on Google news Follow Us!
ad

കാഴ്ചക്കാരില്ല; ജീവനക്കാരെ പിടിച്ചിരുത്തി സെമിനാര്‍

കാഴ്ചക്കാരെ കിട്ടാത്തതിനാല്‍ ജോലി മുടക്കി ജീവനക്കാരെ പിടിച്ചിരുത്തി വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള Thiruvananthapuram, Kerala, Education, Seminar, State central library seminar conducted, Literature, Sleep
തിരുവന്തപുരം:(www.kvartha.com 30.09.2014) കാഴ്ചക്കാരെ കിട്ടാത്തതിനാല്‍ ജോലി മുടക്കി ജീവനക്കാരെ പിടിച്ചിരുത്തി വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ സെമിനാര്‍. ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ ഒരു മണിവരെയാണ് ലൈബ്രറിയിലെ ജീവനക്കാരെ പിടിച്ചിരുത്തി തമിഴ്-മലയാള സാഹിത്യത്തിന്റെ പുതുനാമ്പുകള്‍ എന്ന വിഷയത്തില്‍ ഗംഭീര സെമിനാര്‍ അരങ്ങേറിയത്. അതും വിഷയവുമായി കുലബന്ധമില്ലാത്ത പ്രാസംഗികരാകട്ടെ സംസാരിച്ചത് തമിഴ് -മലയാള സാഹിത്യത്തിന് പകരം ഫെമിനിസ്റ്റ്, ദലിത് സാഹിത്യവും.

വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനകനായി എത്തിയെങ്കിലും കൂടുതല്‍ ബോറടിപ്പിക്കാതെ അദ്ദേഹം പത്ത് മിനിറ്റിനുള്ളില്‍ സ്ഥലം വിട്ടു. തമിഴ് സാഹിത്യകാരന്‍ ജയകുമാറും രേഖ രാജുമാണ് പ്രഭാഷകരായെത്തിയത്. ദലിത് സാഹിത്യകാരനായ ജയകുമാര്‍ അതെ കുറിച്ചും രേഖ രാജ് അവരുടെ സ്ത്രീപക്ഷ കാഴ്ചപാടുകളേയും കുറിച്ച് പ്രഭാഷണം നടത്തി.

കേള്‍വിക്കാരില്ലാത്തതിനാല്‍ ഉച്ചവരെയുള്ള ജോലി ചെയ്യാതെ എല്ലാം സഹിച്ചിരുന്ന ലൈബ്രറിയിലെ ജീവനക്കാര്‍ സ്ത്രീവാദവും ദളിത് സാഹിത്യവും കേട്ട് സായൂജ്യമടങ്ങി. പോസ്റ്റര്‍ അച്ചടിച്ച് ഇറക്കി വളരെ ആഘോഷപൂര്‍വമാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ കാലങ്ങളായിചര്‍ച്ച ചെയ്യുന്ന ഈ വിഷയത്തിലെ പുതുമയെന്തെന്ന് പൊതുജനത്തിന് മനസിലാകാത്തതിനാലാകാം ആരും വേദിയിലേക്ക് തിരിഞ്ഞു നോക്കാതിരുന്നത്. എന്നാല്‍ സംഘാടകര്‍ ജീവനക്കാരെ പിടിച്ചിരുത്തി പരിപാടികള്‍ തകര്‍ത്തപ്പോള്‍ വലഞ്ഞത് ലൈബ്രറിയില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തിയ പൊതുജനമാണ്. ബുക്ക് മാറ്റിയെടുക്കുന്നതിനും അംഗമാകുന്നതിനുമൊക്കെ എത്തിയവര്‍ക്ക്  പരിപാടിയിക്കിടെ ഇരുന്ന ഉറക്കം തൂങ്ങുന്ന ജീവനക്കാരെ കണ്ടു മടങ്ങേി വന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Thiruvananthapuram, Kerala, Education, Seminar, State central library seminar conducted, Literature, Sleep

Post a Comment