Follow KVARTHA on Google news Follow Us!
ad

മോഡിയെ കാത്ത് ഒരു രാജിക്കത്ത്

ന്യൂഡല്‍ഹി: (www.kvartha.com 29.09.2014) യുഎസ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഒരു രാജിക്കത്ത് കാത്തിരിക്കുന്നു. ശിവസേന എം.പിയും കേന്ദ്Anante Geete, Shiv Sena, Maharashtra, Narendra Modi, NDA, Maharashtra polls
ന്യൂഡല്‍ഹി: (www.kvartha.com 29.09.2014) യുഎസ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഒരു രാജിക്കത്ത് കാത്തിരിക്കുന്നു. ശിവസേന എം.പിയും കേന്ദ്രമന്ത്രിയുമായ ആനന്ദ് ഗീഥെയാണ് മന്ത്രിപദവി രാജിവെക്കാന്‍ ഒരുങ്ങുന്നത്. മോഡി ഇന്ത്യയില്‍ തിരിച്ചെത്തിയാലുടനെ രാജിക്കത്ത് കൈമാറുമെന്ന് ശിവസേന പ്രഖ്യാപിച്ചു കഴിഞ്ഞു.

കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പ് മന്ത്രിയാണ് ആനന്ദ് ഗീഥെ. ശിവസേന ബിജെപി സഖ്യം വഴിപിരിഞ്ഞതോടെയാണ് ഗീഥെയ്ക്ക് രാജിവെക്കേണ്ടി വരുന്നത്. ശിവസേന പ്രസിഡന്റ് ഉദ്ദവ് താക്കറെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
Anante Geete, Shiv Sena, Maharashtra, Narendra Modi, NDA, Maharashtra polls
അതേസമയം ശിവസേനയോട് യാതൊരു ശത്രുതയുമില്ലെന്ന നിലപാടിലാണ് ബിജെപി. അതുകൊണ്ട് തന്നെ സഖ്യം പിരിഞ്ഞെങ്കിലും ബിജെപി ആനന്ദ് ഗീഥെയുടെ രാജി ആവശ്യപ്പെട്ടിരുന്നില്ല.

SUMMARY:
Mumbai/New Delhi: As expected, the Shiv Sena on Monday announced that Union Heavy Industries Minister Anant Geete would resign from the Modi government.

Keywords: Anante Geete, Shiv Sena, Maharashtra, Narendra Modi, NDA, Maharashtra polls

Post a Comment