Follow KVARTHA on Google news Follow Us!
ad

കുട്ടികളോട് ശുചിമുറി കഴുകാന്‍ പറഞ്ഞ ഹെഡ്മിസ്ട്രസിന് സസ്‌പെന്‍ഷന്‍

യൂണിഫോം ധരിക്കാതെ വന്ന വിദ്യാര്‍ത്ഥികളെ കൊണ്ട് ശുചിമുറി കഴുകിച്ച തമ്പകച്ചുവട് Alappuzha, Student, Complaint, Police, Suspension, Parents, Kerala,
ആലപ്പുഴ: (www.kvartha.com 30.09.2014) യൂണിഫോം ധരിക്കാതെ വന്ന വിദ്യാര്‍ത്ഥികളെ കൊണ്ട് ശുചിമുറി കഴുകിച്ച തമ്പകച്ചുവട് ഗവ. യുപി സ്‌കൂള്‍ പ്രധാനാധ്യാപിക ഹെലനയ്ക്ക് സസ്‌പെന്‍ഷന്‍. വിദ്യാഭ്യാസ ഉപ ഡയറക്ടറാണ് സസ്‌പെന്‍ഡ് ചെയ്തത്. ചേര്‍ത്തല എ ഇ ഒയുടെ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. അധ്യാപിക ശിക്ഷിച്ച വിദ്യാര്‍ഥിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി. സംഭവത്തില്‍ ചേര്‍ത്തല എ ഇ ഒ സി.ഡി. ഫിലിപ്പോസ് തിങ്കളാഴ്ച സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളുടെ മൊഴിയെടുത്തിരുന്നു.

ഇക്കഴിഞ്ഞ 26നാണു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. സ്‌കൂള്‍ അസംബ്‌ളി നടക്കുന്ന അവസരത്തില്‍  യൂണിഫോം ധരിക്കാതെ എത്തിയ  വിദ്യാര്‍ത്ഥികളെയാണ് അധ്യാപിക ശിക്ഷിച്ചത്. അഞ്ചു മുതല്‍ ഏഴു വരെ ക്‌ളാസുകളിലുള്ള  കുട്ടികള്‍ക്കാണ് ശിക്ഷ വിധിച്ചത്. വിദ്യാര്‍ത്ഥികളോട്  ടാപ്പില്‍ നിന്നും ബക്കറ്റില്‍ വെള്ളം ശേഖരിച്ച് ശുചിമുറി വൃത്തിയാക്കാന്‍ പറയുകയായിരുന്നു. എന്നാല്‍ സ്‌കൂളില്‍ പിടിഎ നിയോഗിച്ച സ്വീപ്പറും പാര്‍ട് ടൈം സ്വീപ്പറും ചേര്‍ന്നാണു ശുചിമുറി വൃത്തിയാക്കിയതെന്നു കുട്ടികള്‍ എ ഇ ഒയ്ക്ക് മൊഴി നല്‍കിയിരുന്നു.

കുട്ടികള്‍ വെള്ളം കോരുക മാത്രമാണു ചെയ്തതെന്നും  യൂണിഫോം ധരിക്കാതെ വന്ന അഞ്ചാം ക്‌ളാസിനു താഴെയുള്ള കുട്ടികളെ ഇതില്‍ നിന്നും ഒഴിവാക്കിയിരുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. അതേസമയം  വിദ്യാലയത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നു നടത്തുന്ന ശുചിത്വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്  ശുചിമുറി വൃത്തിയാക്കാന്‍ നിയോഗിച്ചതെന്നും  അതു ശിക്ഷണ നടപടിയായി കാണരുതെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന  വിശദീകരണം. രക്ഷിതാവ് മണ്ണഞ്ചേരി പോലീസിലും ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. സംഭവത്തെക്കുറിച്ചു സ്വമേധയാ കേസെടുത്ത ജില്ലാ ബാലക്ഷേമ സമിതി ഒക്‌ടോബര്‍ ഒന്നിനു ചേരുന്ന സിറ്റിങ്ങില്‍ ഹാജരാകാന്‍ പ്രധാനാധ്യാപികയോടു നിര്‍ദേശിച്ചിട്ടുണ്ട്.

Alappuzha, Student, Complaint, Police, Suspension,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കാണാതായ എല്‍.കെ.ജി. വിദ്യാര്‍ത്ഥി വീട്ടില്‍ തിരിച്ചെത്തി

Keywords: Alappuzha, Student, Complaint, Police, Suspension, Parents, Kerala.

Post a Comment