Follow KVARTHA on Google news Follow Us!
ad

അവിഹിതബന്ധം ആരോപിച്ച് യുവാവിന് സദാചാര പോലീസിന്റെ മര്‍ദനം

അവിഹിതബന്ധം ആരോപിച്ച് കണ്ണൂരില്‍ യുവാവിന് സദാചാര പോലീസിന്റെ മര്‍ദനം. പയ്യന്നൂര്‍ Youth, Kannur, Woman, Allegation, attack, Complaint, Police, Treatment, Kerala,
കണ്ണൂര്‍: (www.kvartha.com 30.09.2014) അവിഹിതബന്ധം ആരോപിച്ച്  കണ്ണൂരില്‍ യുവാവിന് സദാചാര പോലീസിന്റെ മര്‍ദനം. പയ്യന്നൂര്‍ രാമന്തളി സ്വദേശിയും കോണ്‍ക്രീറ്റ് തൊഴിലാളിയുമായ സജീവനാണ് മര്‍ദനമേറ്റത്. കണ്ണൂര്‍ വടക്കുംഭാഗത്തുള്ള സ്ത്രീയുടെ വീട്ടില്‍ നിന്നും ബൈക്കില്‍ തിരിച്ചു വരുന്ന വഴിയാണ് പത്തംഗ സംഘത്തിന്റെ ആക്രമണം.

ബൈക്ക് തടഞ്ഞുനിര്‍ത്തിയ സംഘം പിന്നീട് സജീവനെ തളളി താഴെയിട്ട് മര്‍ദിക്കുകയായിരുന്നു. മര്‍ദന ദൃശ്യങ്ങള്‍  അക്രമികള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി വാട്‌സ് ആപ്പില്‍ പ്രചരിപ്പിക്കുകയും ചെയ്തു. സജീവന്റെ കൂടെ ജോലി ചെയ്യുന്ന സ്ത്രീയുടെ വീട്ടില്‍ പോയി തിരിച്ചുവരും വഴിയാണ് ആക്രമണം. പ്രസ്തുത സ്ത്രീയുമായി സജീവന് അവിഹിതബന്ധമുണ്ടെന്ന കാര്യം തുറന്നു സമ്മതിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനം. മര്‍ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സജീവന്‍ തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച പരാതി പോലീസില്‍ നല്‍കിയത്.

തന്റെ അകന്ന ബന്ധുവായ സ്ത്രീയുടെ വീട്ടില്‍   താന്‍ പതിവായി പോകാറുണ്ടെന്നും സജീവന്‍ പരാതിയില്‍ പറയുന്നു. അതേസമയം മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണ് തന്നെ ആക്രമിച്ചതെന്നും സജീവന്‍ ആരോപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും അക്രമി സംഘത്തെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു. സജീവന്റെ കണ്ണിനും നട്ടെല്ലിനും പരിക്കേറ്റിട്ടുണ്ട്.

Youth, Kannur, Woman, Allegation, Attack, Complaint,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
പൊതുസ്ഥലത്ത് സ്ത്രീകള്‍ക്ക് ശല്യം സൃഷ്ടിച്ച യുവാവ് അറസ്റ്റില്‍

Keywords: Youth, Kannur, Woman, Allegation, Attack, Complaint, Police, Treatment, Kerala.

Post a Comment