Follow KVARTHA on Google news Follow Us!
ad

മാവേയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ പീഡനം: ശ്യാം ബാലകൃഷ്ണന്‍ കോടതിയില്‍

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലിസ് വേട്ടയാടിയെന്ന് കാണിച്ച് എഴുത്തുകാരനും വിവര്‍ത്തകനുമായ ശ്യാം ബാലകൃഷ്ണന്‍ ഹൈക്കോടതിയെ Kochi, Kerala, Police, Complaint, Case, Court, High Court, Government, Shyam balakrishnan, Maoist
കൊച്ചി:(www.kvartha.com 30.09.2014) മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലിസ് വേട്ടയാടിയെന്ന് കാണിച്ച് എഴുത്തുകാരനും വിവര്‍ത്തകനുമായ ശ്യാം ബാലകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചു. ശ്യാമിന്റെ  ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. വയനാട്ടില്‍ കോറോത്ത് താമസിക്കുന്ന തന്നെ മാവോയിസ്റ്റാണെന്ന് മുദ്രകുത്തി  തണ്ടര്‍ബോള്‍ട്ട് സംഘം ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനു സര്‍ക്കാരില്‍ നിന്നും ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

മുന്‍ ഹൈക്കോടതി ജഡ്ജിയും കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാനുമായ ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായരുടെ മകനാണ് ശ്യാം. രണ്ടുവര്‍ഷമായി വയനാട്ടിലെ ജനങ്ങളെ മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ പീഡിപ്പിക്കുന്ന നടപടികളാണ് മാവോ വേട്ടയ്ക്കായി സര്‍ക്കാര്‍ രൂപവല്‍ക്കരിച്ച തര്‍ബോള്‍ട്ട് സേനയെന്നും എന്നാലിതുവരെ ഒരാളെപ്പോലും പിടികൂടാനായിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

Kochi, Kerala, Police, Complaint, Case, Court, High Court, Government, Shyam balakrishnan, Maoist, Maoist atrocity: Shyam balakrishnan approaches court
ജനങ്ങളുടെ ജീവിക്കാനുള്ള അവകാശങ്ങളുടെ ലംഘനവും മനുഷ്യാവകാശ ലംഘനവുമാണ് തര്‍ബോള്‍ട്ട് സംഘം നടത്തുന്നതെന്നും ഇതു നിയമവിരുദ്ധമാണെന്നുമാണ് ശ്യം കോടതിയെ അറിയിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kochi, Kerala, Police, Complaint, Case, Court, High Court, Government, Shyam balakrishnan, Maoist, Maoist atrocity: Shyam balakrishnan approaches court

Post a Comment