Follow KVARTHA on Google news Follow Us!
ad

കുടിയന്‍മാര്‍ക്ക് സന്തോഷ വാര്‍ത്ത: മദ്യവില തല്‍ക്കാലം കൂടില്ല

കുടിയന്‍മാര്‍ക്ക് സന്തോഷ വാര്‍ത്ത. മദ്യവില തല്‍ക്കാലം കൂട്ടില്ല. ഇതു സംബന്ധിച്ചുള്ള Thiruvananthapuram, Report, Governor, Chief Minister, Kerala,
തിരുവനന്തപുരം: (www.kvartha.com 30.09.2014) കുടിയന്‍മാര്‍ക്ക് സന്തോഷ വാര്‍ത്ത. മദ്യവില തല്‍ക്കാലം കൂട്ടില്ല. ഇതു സംബന്ധിച്ചുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍, ഗവര്‍ണര്‍ക്ക് അയച്ച് അംഗീകാരം വാങ്ങാത്തതിനെ തുടര്‍ന്നാണ് ഇത്. ബുധനാഴ്ച മുതല്‍ മദ്യ വില വര്‍ധിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.  മദ്യ നയവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി വിധി വരുന്നത് വരെ കാത്തിരിക്കാനാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ തീരുമാനം.

 Thiruvananthapuram, Report, Governor,അതേസമയം  നിലവാരമില്ലാത്തതിനെ തുടര്‍ന്ന് പൂട്ടിക്കിടക്കുന്ന 412 ബാറുകളിലെ മദ്യം ഏറ്റെടുക്കില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍  വ്യക്തമാക്കി. അട്ടിമറിക്ക് സാധ്യതയുണ്ടെന്ന എ.ഡി.ജി.പിയുടെ റിപോര്‍ട്ടിനെ തുടര്‍ന്നാണിത്. പ്ലാസ്റ്റിക് ബോട്ടിലുകളിലുള്ള മദ്യത്തിലാണ് അട്ടിമറി സാധ്യതയെന്നാണ് റിപോര്‍ട്ട് .

മദ്യം ഏറ്റെടുത്താലും  ബിവറേജസ് ഔട്ട്ലെറ്റുകളിലൂടെ ഇവ വില്‍പന നടത്താന്‍ കഴിയില്ല. ഈ സ്ഥിതിയില്‍ മദ്യം വാങ്ങിയാല്‍ മദ്യം പൂര്‍ണമായും നശിപ്പിക്കേണ്ടി വരും. അതോടെ കോര്‍പറേഷന് 70 കോടി രൂപയുടെ നഷ്ടമുണ്ടാകും.  ഈ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും എക്‌സൈസ് വകുപ്പ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ബി.ജെ.പി പ്രവര്‍ത്തകനെ മര്‍ദിച്ചതില്‍ ബന്ധമില്ലെന്ന് പോപ്പുലര്‍ ഫ്രണ്ട്, കേസില്‍ കുടുക്കുന്നത് നിരപരാധികളെ

Keywords: Thiruvananthapuram, Report, Governor, Chief Minister, Kerala.

1 comment

  1. ആ മദ്യം നൂറ്റി നാല്‍പതു കഴുതകള്‍ക്ക് കുടിക്കാന്‍ കൊടുക്കാം...