Follow KVARTHA on Google news Follow Us!
ad

ജയലളിതയുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എ ഐ എ ഡി എം കെ നേതാവുമായ ജെ ജയലളിതയുടെ Bangalore, Karnataka, High Court, Harthal, Suicide Attempt, Supreme Court of India, Advocate, National,
ബംഗളൂരു: (www.kvartha.com 30.09.2014) തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ. നേതാവുമായ ജെ ജയലളിതയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. തിങ്കളാഴ്ചയാണ് ജയലളിത ജാമ്യാപേക്ഷ സമര്‍പിച്ചത്. ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

അതേസമയം ജയലളിതയെ ജയിലടച്ച കോടതി നടപടിയില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ച സിനിമബന്ദ് ആചരിക്കുകയാണ്.  ജയലളിതയെ ജയിലിലടച്ച നടപടിയില്‍ പ്രതിഷേധിച്ച് വ്യാപകമായ സംഘര്‍ഷമാണ് തമിഴ്‌നാട്ടില്‍ ഉണ്ടായത്. 16 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. നലരും ആത്മഹത്യാശ്രമം നടത്തിയിട്ടുമുണ്ട്.

തിങ്കളാഴ്ച ജാമ്യാപേക്ഷ സമര്‍പിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ ജാമ്യത്തിനായി ജയലളിതയ്ക്ക് വീണ്ടും ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരുമായിരുന്നു. ദസറ പ്രമാണിച്ച് കോടതി അവധിയായതിനാലാണ് ഇത്. അതുകൊണ്ടുതന്നെ കര്‍ണാടക ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചിലാണ് ജയലളിതയുടെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കോടതിയില്‍ 26മാത്തെ ജാമ്യാപേക്ഷയാണ് ജയലളിതയുടേത്. ഉച്ചകഴിഞ്ഞ് മാത്രമേ ജാമ്യാപേക്ഷയില്‍ തീരുമാനം ഉണ്ടാകുകയുള്ളൂ. അതേസമയം ചൊവ്വാഴ്ച തന്നെ അപേക്ഷയില്‍ കോടതി തീരുമാനമെടുക്കുമോ എന്ന ആശങ്കയും ഉണ്ട്.

18 വര്‍ഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് കര്‍ണാടക പരപ്പന അഗ്രഹാര പ്രത്യേക കോടതി കേസില്‍ പ്രതികളെ ശിക്ഷിച്ചിരിക്കുന്നത്. വളരെ പ്രമാദമായി  പുറപ്പെടുവിച്ച വിധിയായതിനാല്‍ കോടതി വിശദമായ വാദം കേള്‍ക്കാനായി മറ്റൊരു ദിവസത്തേക്ക് ജാമ്യം പരിഗണിക്കുന്നത് മാറ്റാന്‍ സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ദര്‍  അഭിപ്രായപ്പെടുന്നത്. അതുകൊണ്ടുതന്നെ ചിലപ്പോള്‍ വാദം കേള്‍ക്കാന്‍ ഒരാഴ്ച കൂടി കാത്തിരിക്കേണ്ടതായി വരും.

മദ്രാസ് കോടതി കേസില്‍ നേരത്തെ ജയലളിതയേയും കൂട്ടുപ്രതികളെയും  വെറുതെ വിട്ടിരുന്നു. പിന്നീട് കേസ് ഹൈക്കോടതിയില്‍ എത്തുകയായിരുന്നു. ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായതിനാല്‍ കേസില്‍ ശരിയായ രീതിയിലുള്ള വാദം തുടരാന്‍ സാധ്യതയില്ലാത്തതിനാല്‍ വാദം കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റുകയായിരുന്നു. നാലുവര്‍ഷത്തെ തടവുശിക്ഷയെ കൂടാതെ 100 കോടി രൂപ പഴയും ജയലളിതയ്ക്ക് മേല്‍ കോടതി ചുമത്തിയിരുന്നു.

ജയലളിതയ്ക്ക് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന  അഭിഭാഷകന്‍ രാംജെത് മലാനിയാണ് കോടതിയില്‍ ഹാജരാകുന്നത്.  അതേസമയം ജയലളിതയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാല്‍ എത്രയും പെട്ടെന്ന് സുപ്രീംകോടതിയെ  സമീപിക്കാനും എഐഎഡിഎംകെ നേതാക്കള്‍ ശ്രമിക്കുന്നുണ്ട്.
Karnataka HC to take up Jayalalithaa's bail plea today, Bangalore, Karnataka, High Court, Harthal, Suicide Attempt, Supreme Court of India, Advocate, National

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
മുസ്ലിം ലീഗ് ക്യാമ്പയിന്‍ ഇഫക്റ്റ്: ചന്തേരയിലും കാസര്‍കോട്ടും മാതൃകാ വിവാഹങ്ങള്‍

Keywords: Karnataka HC to take up Jayalalithaa's bail plea today, Bangalore, Karnataka, High Court, Harthal, Suicide Attempt, Supreme Court of India, Advocate, National.

Post a Comment