Follow KVARTHA on Google news Follow Us!
ad

ഐസില്‍ വിരുദ്ധ യുദ്ധത്തില്‍ ഇന്ത്യയും പങ്കാളിയാകും: സുബ്രഹ്മണ്യം സ്വാമി

ന്യൂഡല്‍ഹി: (www.kvartha.com 30.09.2014) യുഎസ് നേതൃത്വം നല്‍കുന്ന ഐസില്‍ വിരുദ്ധ യുദ്ധത്തില്‍ ഇന്ത്യയും പങ്കാളിയാകുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. Narendra Modi, India, Narendra Modi in US, Barack Obama, Islamic State of Iraq and the Levant, Islamic state, Iraq, Subramanian Swamy
ന്യൂഡല്‍ഹി: (www.kvartha.com 30.09.2014)  യുഎസ് നേതൃത്വം നല്‍കുന്ന ഐസില്‍ വിരുദ്ധ യുദ്ധത്തില്‍ ഇന്ത്യയും പങ്കാളിയാകുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് ഉറപ്പുനല്‍കിയതായും സ്വാമി അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം ബരാക് ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയിലാണത്രേ മോഡി ഇക്കാര്യം ഉറപ്പ് നല്‍കിയത്. ട്വിറ്ററിലൂടെയാണ് സ്വാമി ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം കേന്ദ്ര വിദേശകാര്യ വകുപ്പ് വക്താവ് സയദ് അക്ബറുദ്ദീന്‍ സ്വാമിയുടെ വെളിപ്പെടുത്തലിനെ നിഷേധിച്ചു. ഐസില്‍ വിഷയത്തെക്കുറിച്ച് മോഡിയും ഒബാമയും സംസാരിച്ചിട്ടില്ലെന്നാണ് അക്ബറുദ്ദീന്‍ പറഞ്ഞത്. എന്നാല്‍ ചൊവ്വാഴ്ച നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ചാവിഷയമാകുമെന്നും അദ്ദേഹം അറിയിച്ചു.
Narendra Modi, India, Narendra Modi in US, Barack Obama, Islamic State of Iraq and the Levant, Islamic state, Iraq, Subramanian Swamy
40 ഇന്ത്യക്കാര്‍ ഐസിലിന്റെ ബന്ദികളായി തുടരുന്നതിനാല്‍ ഇന്ത്യ ഐസില്‍ വിരുദ്ധ യുദ്ധത്തില്‍ പങ്കാളിയാകുന്നത് അവരുടെ ജീവന് ഭീഷണി ഉയര്‍ത്തുമെന്ന് ഉറപ്പാണ്. മുന്നേറ്റം ആരംഭിച്ച ജൂണിലാണ് മൊസൂളില്‍ നിന്നും 40 ഇന്ത്യക്കാരെ ഐസില്‍ ബന്ദികളാക്കിയത്.

SUMMARY: New Delhi: Prime Minister Narendra Modi has committed to US President Obama that India would join the United States of America-led international coalition against the Islamic State of Iraq and the Levant (ISIL) or the Islamic State (IS), claimed BJP leader Subramanian Swamy on Tuesday.

Keywords: Narendra Modi, India, Narendra Modi in US, Barack Obama, Islamic State of Iraq and the Levant, Islamic state, Iraq, Subramanian Swamy

Post a Comment