Follow KVARTHA on Google news Follow Us!
ad

കുട്ടികള്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികാരമില്ലെന്ന് ഹൈക്കോടതി

ട്ടികള്‍ക്കെതിരെ ശിക്ഷാ നടപടിയെടുക്കാന്‍ അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പോലും അധികാരമില്ലെന്ന് ഹൈക്കോടതി. ഇത്തരം Kochi, Court Order, Students, school, Assault, Teacher, Kerala, ATM card,
കൊച്ചി: കുട്ടികള്‍ക്കെതിരെ ശിക്ഷാ നടപടിയെടുക്കാന്‍ അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പോലും അധികാരമില്ലെന്ന് ഹൈക്കോടതി. ഇത്തരം നടപടികള്‍ കുട്ടികളുടെ സംരക്ഷണത്തിന് വേി തയാറാക്കപ്പെട്ട ബാല നീതി സംവിധാനത്തിന് പുറത്തു നിന്നുള്ളതാണെന്നും അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി.

കുട്ടികളുടെ ഭാവിയിലെ ക്ഷേമത്തിന് ഊന്നല്‍ നല്‍കിയിട്ടുള്ളതാണ് ബാല നീതി സംവിധാനം. ചെയ്ത കുറ്റത്തിന് ശിക്ഷ നല്‍കാനുള്ളതല്ല. ഈ സാഹചര്യത്തില്‍ ഒരു ന്യായാധിപനെന്ന സ്ഥാനത്തേക്ക് മാത്രമായി കോടതികള്‍ക്ക് ഒതുങ്ങാനാകില്ലെന്നും കുട്ടികളുടെ അവകാശ സംരക്ഷകനായി മാറേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. കുട്ടികള്‍ക്ക് തെറ്റ് തിരുത്താനും ശരിയായ ദിശയിലെത്താനും അവസരം നല്‍കാതെ ശിക്ഷിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയാല്‍ അത് ബാല നീതി സംവിധാനത്തിന്റെ തകര്‍ച്ചക്ക് കാരണമാകുമെന്നും കോടതി അഭിപ്രായപ്പെട്ടു.

Kochi, Court Order, Students, school, Assault, Teacher, Kerala, ATM card, Child abuse law fails in detection: High courtസുഹൃത്തിന്റെ പിതാവിന്റെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചെന്നാരോപിച്ച് സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ നിന്ന് പുറത്താക്കപ്പെട്ട ഒമ്പതാം ക്ലാസുകാരന്റെ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹോസ്റ്റല്‍ അധികൃതര്‍ ഹരജിക്കാരനെതിരെ പരാതികള്‍ നല്‍കാത്ത സാഹചര്യത്തില്‍ നിയമപോരാട്ടത്തിന്റെ ആവശ്യമില്ലെന്ന് കോടതി ചൂിക്കാട്ടി. ഇതേ സമയം കുട്ടിയെ പട്ടിക്കൂട്ടിലിട്ട് ശിക്ഷിച്ച തിരുവനന്തപുരം കുടപ്പനക്കുന്നിലെ സ്‌കൂള്‍ അടച്ചുപൂട്ടാല്‍ വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kochi, Court Order, Students, school, Assault, Teacher, Kerala, ATM card, Child abuse law fails in detection: High court

Post a Comment