Follow KVARTHA on Google news Follow Us!
ad

അസംസ്‌കൃത എണ്ണവില വര്‍ദ്ധിച്ചു

അസംസ്‌കൃത എണ്ണയുടെ ഇന്ത്യയ്ക്കു ബാധകമായ അന്താരാഷ്ട്ര വില ബാരലിന് 95.26 ഡോളറായി വര്‍ദ്ധിച്ചു. 2014 സെപ്തംബര്‍ 29ലെ Crude oil price hiked, Delhi, National, Petrol, Dollar, Planning, Rupee
ന്യൂഡല്‍ഹി:(www.kvartha.com 30.09.2014)  അസംസ്‌കൃത എണ്ണയുടെ ഇന്ത്യയ്ക്കു ബാധകമായ അന്താരാഷ്ട്ര വില ബാരലിന് 95.26 ഡോളറായി വര്‍ദ്ധിച്ചു. 2014 സെപ്തംബര്‍ 29ലെ നിരക്കാണിത്. മുന്‍ വിപണന ദിവസമായ സെപ്തംബര്‍ 26ന് ഇത് 94.78 ഡോളര്‍ ആയിരുന്നു. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിനു കീഴിലുള്ള പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്‍ ആണ് ഈ കണക്ക് പുറത്തു വിട്ടത്.

രൂപ നിരക്കിലും അസംസ്‌കൃത എണ്ണവില ബാരലിന് 5851.82 രൂപയായി വര്‍ദ്ധിച്ചു. 26ന് എണ്ണവില ബാരലിന് 5835.60 രൂപ ആയിരുന്നു. രൂപ-ഡോളര്‍ വിനിയമ നിരക്കില്‍ രൂപയുടെ മൂല്യം സെപ്തംബര്‍ 26ന് 61.57 രൂപയായിരുന്നത് സെപ്തംബര്‍ 28ന് 61.43 രൂപയായി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Crude oil price hiked, Delhi, National, Petrol, Dollar, Planning, Rupee

Post a Comment