Follow KVARTHA on Google news Follow Us!
ad

യുകെജി വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടിലിട്ട സംഭവം: കടുത്ത നിയമലംഘനമെന്ന് അന്വേഷണ റിപോര്‍ട്ട്

ക്ലാസില്‍ പഠിപ്പിച്ചു കൊണ്ടിരിക്കെ സഹപാഠിയോട് സംസാരിച്ചതിന് യുകെജി വിദ്യാര്‍ത്ഥിയെ Thiruvananthapuram, Student, Parents, Complaint, Sisters, Allegation, P.K Abdul Rab, Children, Kerala,
തിരുവനന്തപുരം: (www.kvartha.com 30.09.2014) ക്ലാസില്‍ പഠിപ്പിച്ചു കൊണ്ടിരിക്കെ സഹപാഠിയോട് സംസാരിച്ചതിന് യുകെജി വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടിലിട്ട സംഭവം കടുത്ത നിയമലംഘനമെന്ന് അന്വേഷണ റിപോര്‍ട്ട്. മൂന്നു മണിക്കൂറോളം പട്ടിയോടൊപ്പം കൂട്ടിലടച്ചതിലൂടെ കുട്ടികളോട് ഉണ്ടാകാന്‍ പാടില്ലാത്ത ശിക്ഷാ നടപടികളും പെരുമാറ്റവുമാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്ന് റിപോര്‍ട്ടില്‍ പറയുന്നുണ്ട്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണ് ഇതുസംബന്ധിച്ച് റിപോര്‍ട്ട് തയ്യാറാക്കിയത്. റിപോര്‍ട്ട് ഉടന്‍ അഡീഷണല്‍ ഡിപിഐക്ക് കൈമാറും. റിപോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്ന് അഡീഷണല്‍ ഡിപിഐ അറിയിച്ചു.

കുടപ്പനക്കുന്ന് പാതിരപ്പളളി ജവഹര്‍ ഇംഗ്ലിഷ് മീഡിയം സ്‌കൂളില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ഇതേ സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയുടെ സഹോദരിയാണ് സംഭവത്തെ കുറിച്ച് വീട്ടുകാരോട് പറയുന്നത്. തുടര്‍ന്ന്  കുട്ടിയുടെ മാതാപിതാക്കള്‍ ഇതുസംബന്ധിച്ച പരാതിയുമായി സ്‌കൂള്‍ അധികൃതരെ സമീപിച്ചപ്പോള്‍ അധികൃതര്‍ തട്ടിക്കയറുകയാണുണ്ടായത്. ഇതോടെ പ്രശ്‌നം നാട്ടുകാര്‍ ഏറ്റെടുക്കുകയും ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് കഴിഞ്ഞദിവസം പോലീസ് എത്തി പ്രിന്‍സിപ്പലിനെയും ഭര്‍ത്താവിനേയും സംഭവത്തില്‍ അറസ്റ്റ് ചെയ്തു. സംഭവം വിവാദമായതോടെ സ്‌കൂളിനെ കുറിച്ച് അന്വേഷണം നടത്താനുള്ള ഉത്തരവ് ഉണ്ടായി. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്‌കൂളിനെ സംബന്ധിച്ച രേഖകളൊന്നും വിദ്യാഭ്യാസ വകുപ്പില്‍ ലഭ്യമല്ലെന്ന് മനസിലായി. 150 തോളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെയില്ല. വീടിനോടു ചേര്‍ന്ന ഷെഡിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. അച്ചടക്ക നടപടികള്‍ ആവശ്യമാണെന്നും കൂടുതല്‍ പരിശോധനകള്‍ വേണമെന്നും കണ്ടെത്തി.

അതേസമയം, കേസ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നതായി കുട്ടിയെ സന്ദര്‍ശിച്ച വി. ശിവന്‍കുട്ടി എംഎല്‍എ ആരോപിച്ചു. ഇതിനിടയില്‍ സ്‌കൂളിനെതിരെ ആരോപണവുമായി കൂടുതല്‍ രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ജാതി അടിസ്ഥാനത്തില്‍ കുട്ടികള്‍ ഇതിനു മുമ്പും സ്‌കൂളില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടിട്ടുള്ളതായി രക്ഷിതാക്കള്‍ ആരോപിക്കുന്നു. എന്നാല്‍ പരാതിയുമായി ഇതുവരെ ആരും മുന്നോട്ടു വന്നിരുന്നില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു. സംഭവത്തില്‍ സ്‌കൂളിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു.
Complaint against school teacher: Probe report, Thiruvananthapuram, Student, Parents,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കാസര്‍കോട്ടെ ബോംബ് ഭീഷണിക്ക് പിന്നില്‍ 15 കാരന്‍; വിളിച്ചത് ഒരു രസത്തിന്
Keywords: Complaint against school teacher: Probe report, Thiruvananthapuram, Student, Parents, Complaint, Sisters, Allegation, P.K Abdul Rab, Children, Kerala.

Post a Comment