Follow KVARTHA on Google news Follow Us!
ad

ഹോങ് കോംഗില്‍ ജനാധിപത്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭം രൂക്ഷമാകുന്നു

ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ഹോങ് കോംഗില്‍ Beijing, Police, attack, Road, China, Warning, Economic Crisis, Strikers, World,
ബെയ്ജിങ്: (www.kvartha.com 30.09.2014) ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ഹോങ് കോംഗില്‍ നടത്തുന്ന പ്രക്ഷോഭം രൂക്ഷമാകുന്നു. സമരം അവസാനിപ്പിച്ച് പിരിഞ്ഞുപോകണമെന്ന അഭ്യര്‍ത്ഥന നിരസിച്ച് പതിനായിരക്കണക്കിനു ജനങ്ങളാണ് തെരുവുകളില്‍ തടിച്ചുകൂടിയിരിക്കുന്നത്.

അതുകൊണ്ടുതന്നെ സമരക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകപ്രയോഗവും നടത്തി. എന്നാല്‍ ഇതുകൊണ്ടൊന്നും ജനങ്ങള്‍ പിന്തിരിയാന്‍ തയ്യാറായില്ല. മറിച്ച്  പ്രക്ഷോഭകരുടെ  എണ്ണം വര്‍ധിക്കുകയാണുണ്ടായത്. ഇതേത്തുടര്‍ന്ന്  പോലീസ് ആക്രമണങ്ങളില്‍ നിന്ന് പിന്‍മാറി. ഹോങ് കോംഗിന്റെ നിയന്ത്രണം ചൈനയ്ക്ക് ലഭിച്ചശേഷം രാജ്യത്ത് നടത്തുന്ന  ഏറ്റവും വലിയ പ്രക്ഷോഭമാണിത്.

അതേസമയം, രാജ്യത്ത് നടക്കുന്നത് ആഭ്യന്തര പ്രശ്‌നമാണെന്നും പ്രക്ഷോഭത്തില്‍ വിദേശരാജ്യങ്ങള്‍ ഇടപെടരുതെന്നും  ചൈന മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഹോങ്‌കോംഗിലെ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലം സമരക്കാര്‍ ഉപരോധിച്ചു. നഗരത്തിലെ പ്രധാന റോഡുകളും പ്രക്ഷോഭകാരികളുടെ നിയന്ത്രണത്തിലാണ്. സമരം വ്യാപിച്ചതോടെ ഹോങ്‌കോംഗിലെ സാമ്പത്തിക ഇടപാടുകള്‍ ഭാഗിഗമായി തടസപെട്ടു.
China’s Crackdown in Hong Kong, Beijing, Police, attack, Road, China, Warning, Economic Crisis, Strikers, World

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
യുവതിയെ കാണാതായ സംഭവത്തില്‍ ഓംനി വാന്‍ കസ്റ്റഡിയില്‍

Keywords: China’s Crackdown in Hong Kong, Beijing, Police, attack, Road, China, Warning, Economic Crisis, Strikers, World.

Post a Comment