Follow KVARTHA on Google news Follow Us!
ad

പരസ്യത്തിനു വേണ്ടി എയര്‍ഹോസ്റ്റസുമാരെ ബിക്കിനിയണിയിച്ച സംഭവം വിവാദത്തില്‍

പരസ്യത്തിനു വേണ്ടി എയര്‍ഹോസ്റ്റസുമാരെ ബിക്കിണിയണിയിച്ച വിമാനക്കമ്പനി വിവാദത്തില്‍. London, Asia, Advertisement, Secret, Facebook, Photo, Criticism, World,
ലണ്ടന്‍: (www.kvartha.com 30.09.2014) പരസ്യത്തിനു വേണ്ടി എയര്‍ഹോസ്റ്റസുമാരെ ബിക്കിണിയണിയിച്ച വിമാനക്കമ്പനി വിവാദത്തില്‍. ഏഷ്യന്‍ വിമാനക്കമ്പനിയായ വിയറ്റ്‌ജെറ്റ് ആണ് പരസ്യത്തിന്റെ ഭാഗമായി എയര്‍ഹോസ്റ്റുകളെ കൊണ്ട് ബിക്കിനി അണിയിച്ച് ഫോട്ടോഷൂട്ട് നടത്തിയതിന്റെ പേരില്‍ വിവാദത്തിലകപെട്ടിരിക്കുന്നത്.

Bikini-clad airhostesses pose for VietJet ad campaign, London, Asia, Advertisement, Secret, Facebook,സുന്ദരികളായ പത്ത് എയര്‍ഹോസ്റ്റസുമാരാണ് യൂണിഫോം വലിച്ചെറിഞ്ഞ് ബിക്കിനി ധരിച്ച് പരസ്യത്തില്‍ പങ്കാളികളായത്. വിയറ്റ് ജെറ്റിന്റെ   വിമാനങ്ങളുടെ നിറമായ ചുവപ്പും മഞ്ഞയും കലര്‍ന്ന  ബിക്കിനിയാണ് എയര്‍ഹോസ്റ്റുമാര്‍ ധരിച്ചിരുന്നത്. പലതരത്തിലാണ് ഇവര്‍ പരസ്യത്തിനു വേണ്ടി  പോസ് ചെയ്തിരിക്കുന്നത്.

അതീവ രഹസ്യമാക്കിവെച്ചിരുന്ന ഫോട്ടോഷൂട്ട് വാര്‍ത്ത പുറത്തായത് ഇതില്‍ പങ്കെടുത്ത ഒരു എയര്‍ഹോസ്റ്റസ് ഫോട്ടൊയോടൊപ്പം തന്റെ ഫെയ്‌സ്ബുക്കിലൂടെ നല്‍കിയ വാര്‍ത്തയോടെയാണ്. ഇതിന്റെ വീഡിയോയും ഇവര്‍ ഫെയ്‌സ്ബുക്കിലിട്ടിരുന്നു. ഈ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  സംഭവം വിവാദമായതോടെ അധികൃതര്‍  ഫോട്ടോ ഷൂട്ട് തല്‍ക്കാലം പരസ്യത്തിന്  ഉപയോഗിക്കേണ്ടെന്ന നിലപാടെടുത്തിരിക്കയാണ്.  ഇതിനു മുമ്പും ഇത്തരം ഫോട്ടോഷൂട്ടുകള്‍ നടത്തി വിവാദത്തിലകപ്പെട്ട വിമാന കമ്പനിയാണ് വിയറ്റ് ജെറ്റ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
പൊതുസ്ഥലത്ത് സ്ത്രീകള്‍ക്ക് ശല്യം സൃഷ്ടിച്ച യുവാവ് അറസ്റ്റില്‍
Keywords: Bikini-clad airhostesses pose for VietJet ad campaign, London, Asia, Advertisement, Secret, Facebook, Photo, Criticism, World.

Post a Comment