യുവതിയെ പീഡിപ്പിച്ച ശേഷം നഗ്നഫോട്ടോയെടുത്ത് ഭര്‍ത്താവിനയച്ചുകൊടുത്ത യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: (www.kvartha.com 30.08.2014) ഭര്‍തൃമതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്നഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പരപ്പ കമ്മാടത്തെ വടക്കേ വീട്ടില്‍ വി.വി ധനേഷിനെയാണ് (28) കാസര്‍കോട് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പി ഹരിശ്ച്ന്ദ്രനായക് അറസ്റ്റ് ചെയ്തത്.

ധനേഷിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊടക്കാട് വേങ്ങപ്പാറയിലെ ഒറോട്ടിച്ചാലില്‍ താമസിക്കുന്ന 36 കാരിയായ ഭര്‍തൃമതിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ പാര്‍പ്പിക്കുകയും മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി  മയക്കിയശേഷം ലൈംഗികമായി പീഡിപ്പിക്കുകയും നഗ്‌നഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

2008 മാര്‍ച്ച് 17 ന് ആശുപത്രിയില്‍ വെച്ച് യുവതിയുടെ മൊബൈല്‍ നമ്പര്‍ ധനേഷ് തന്ത്രപൂര്‍വം കൈക്കലാക്കിയിരുന്നു. പിന്നീട് ഈ നമ്പറില്‍ ധനേഷ് യുവതിയെ നിരന്തരം വിളിക്കുകയും പ്രണയാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. ഭര്‍ത്താവുമായുള്ള ബന്ധം ഉപേക്ഷിച്ചാല്‍ വിവാഹം കഴിക്കാമെന്നും ധനേഷ് യുവതിയെ അറിയിച്ചു. ഇത് യുവതി നിരസിക്കുകയായികരുന്നു. പയ്യന്നൂരിലെ ഒരു വസ്ത്ര സ്ഥാപനത്തില്‍ ജീവനക്കാരിയായ യുവതി പയ്യന്നൂരിലേക്ക് ജോലിക്ക് പോകാനായി ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്ത് നില്‍ക്കുമ്പോള്‍ ധനേഷ് സമീപിക്കുകയും മംഗലാപുരത്തെ കമ്പനിയില്‍ നിന്ന് കുറച്ച് സാധനങ്ങള്‍ വാങ്ങാനുണ്ടെന്നും കൂടെവരണമെന്നും അറിയിച്ചു.

എന്നാല്‍ ഇതിന് വിസമ്മതിച്ചപ്പോള്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ ഭര്‍ത്താവിനെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്രെ. തുടര്‍ന്ന് നിര്‍ബന്ധിച്ച് മംഗലാപുരത്തേക്ക് കൊണ്ടുപോയി അവിടെ വെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

പീഡനകാര്യം പുറത്തു പറഞ്ഞാല്‍ നഗ്‌നഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ധനേഷ് മംഗലാപുരത്തെ മറ്റൊരു ലോഡ്ജില്‍ കൊണ്ടുപോയും പീഡിപ്പിച്ചു. ഒരുവര്‍ഷം മുമ്പായിരുന്നു സംഭവം. 2014 ആഗസ്റ്റ് 14 ന് യുവതിയുടെ നഗ്‌ന ഫോട്ടോകള്‍ ധനേഷ് ഒരാള്‍ മുഖാന്തിരം ഭര്‍ത്താവിന് കൊടുത്തയച്ചു. തുടര്‍ന്ന് യുവതി ഭര്‍ത്താവിനെയും കൂട്ടി ചീമേനി പോലീസ് സ്‌റ്റേഷനില്‍ ചെന്ന് പരാതി നല്‍കുകയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Molestation, Case, Accused, Arrest, Kasaragod, Kanhangad, VV Danesh

Keywords: Molestation, Case, Accused, Arrest, Kasaragod, Kanhangad, VV Danesh. 

Post a Comment

Previous Post Next Post