പോപ് ഗായിക ഷക്കീറ വീണ്ടും അമ്മയാകുന്നു

ലണ്ടന്‍: (www.kvartha.com 30.08.2014) കൊളമ്പിയന്‍ പോപ് ഗായിക ഷക്കീറ വീണ്ടും അമ്മയാകുന്നു. ട്വിറ്ററിലൂടെയാണ് ഷക്കീറ അമ്മയാകുന്ന വിവരം ആരാധകരെ അറിയിച്ചത്. തനിക്ക് ആശംസകള്‍ അര്‍പ്പിച്ച ആരാധകര്‍ക്ക് ഷക്കീറ ട്വിറ്ററിലൂടെ നന്ദി അറിയിക്കുകയും ചെയ്തു.

37 കാരിയായ ഷക്കീറയ്ക്കും കാമുകന്‍ സ്പാനിഷ് ഫുട്‌ബോള്‍താരം 27 കാരന്‍ ജെറാര്‍ഡ് പിക്വെയ്ക്കും 19 മാസം പ്രായമായ മിലന്‍ എന്ന മകനുമുണ്ട്. തനിക്ക് പിക്വെക്കൊയുടെ ഒമ്പത് കുട്ടികളുടെ അമ്മയാകണമെന്ന ആഗ്രഹവും ട്വിറ്ററിലൂടെ ഷക്കീറ പ്രകടിപ്പിച്ചു.

2010 ലാണ് ഷക്കീറയും ജെറാള്‍ഡും തമ്മിലുള്ള ബന്ധം ആരംഭിച്ചത്. കഴിഞ്ഞ നാലുവര്‍ഷമായി നല്ലരീതിയില്‍ ബന്ധം മുന്നോട്ടുപോവുകയാണ്. ലോക കപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ ഷക്കീറ ആലപിച്ച വൊക്ക വൊക്ക എന്ന പാട്ട് ആരാധകരെ പുളകം കൊള്ളിച്ചിട്ടുണ്ട്. ആ ഒറ്റ പാട്ടിലൂടെ തന്നെ ഷക്കീറ പ്രശസ്തയാവുകയും ചെയ്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Shakira confirms she is pregnant with her second child, Twitter, Poster, World Cup, Football Player, Pop singer, World.

Post a Comment

Previous Post Next Post