പാക്കിസ്ഥാനില്‍ പ്രക്ഷോഭകരും പോലീസും ഏറ്റുമുട്ടി; 7 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പ്രക്ഷോഭകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 7 പേര്‍ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഔദ്യോഗീക വസതി കൈയ്യേറാന്‍ ശ്രമിച്ച പ്രക്ഷോഭകരെ പോലീസ് നേരിടുകയായിരുന്നു.

പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പോലീസ് റബ്ബര്‍ ബുള്ളറ്റുകളും ടിയര്‍ ഗ്യാസും ഉപയോഗിച്ചു. പരിക്കേറ്റ പ്രക്ഷോഭകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരെ അറസ്റ്റുചെയ്യാന്‍ ഉത്തരവുണ്ട്.
കൂടാതെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നയിക്കുന്ന ഇ മ്രാന്‍ ഖാനേയും തഹീറുല്‍ ഖാദ്രിയേയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. പ്രക്ഷോഭകരില്‍ രണ്ടായിരത്തോളം പരിശീലനം ലഭിച്ച തീവ്രവാദികളുണ്ടെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.

പ്രക്ഷോഭകരില്‍ 200 ഓളം സ്ത്രീകള്‍ക്ക് ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ അധിനിവേശം സ്ഥാപിക്കാനായിരുന്നു ഇവരുടെ ശ്രമമെന്നും പ്രതിരോധ മന്ത്രി ആരോപിച്ചു.

Pakistan, Mian Nawaz Sharif, Imran Khan, Pakistan Tehreek-e-Insaf
ആഗസ്റ്റ് 14ന് ആരംഭിച്ച സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അവസാനിപ്പിക്കാന്‍ മദ്ധ്യസ്ഥ ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും ഫലം കണ്ടില്ല. പ്രധാനമന്ത്രി നവാസ് ഷെരീഫ് അട്ടിമറിയിലൂടെയാണ് അധികാരത്തിലെത്തിയതെന്നും അതിനാല്‍ രാജിവെച്ചൊഴിയണമെന്നുമാണ് പ്രക്ഷോഭകരുടെ ആവശ്യം. എന്നാല്‍ രാജിവെക്കില്ല നിലപാടിലാണ് പ്രധാനമന്ത്രി നവാസ് ഷെരീഫ്.

SUMMARY: There are 1,600 to 2,000 trained terrorists. They have 200 women who are trained in the use of firearms and they have come with the intention of occupying state buildings," Defence Minister Khawaja Asif told AFP.

Keywords: Pakistan, Mian Nawaz Sharif, Imran Khan, Pakistan Tehreek-e-Insaf

2 Comments

  1. അവസാനം "മുങ്ങരുത്"!

    ReplyDelete
  2. ഒമ്പതല്ല, ഒരു നൂറു കുട്ടികളുടെ അമ്മയാകട്ടെ, നമ്മുടെ ഷാക്കിറാ ബീഗം!!

    ReplyDelete

Post a Comment

Previous Post Next Post