ട്യൂഷന്‍ അദ്ധ്യാപകന്‍ ബലാല്‍സംഗം ചെയ്ത് വീഡിയോ പകര്‍ത്തി; 13കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ന്യൂഡല്‍ഹി: (www.kvartha.com 31.08.2014) ട്യൂഷന്‍ അദ്ധ്യാപകന്‍ ബലാല്‍സംഗം ചെയ്ത 13കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആന്റിസെപ്റ്റിക് മരുന്ന് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ അദ്ധ്യാപകന്‍ പലപ്പോഴും ലൈംഗീകമായി പീഡിപ്പിച്ചിരുന്നു. അദ്ധ്യാപകന്റെ കമ്പ്യൂട്ടറില്‍ പകര്‍ത്തിയിരിക്കുന്ന പീഡന ദൃശ്യങ്ങള്‍ ഇയാള്‍ പെണ്‍കുട്ടിയെ കാണിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടാതെ ഈ ദൃശ്യങ്ങള്‍ ഇയാള്‍ പെണ്‍കുട്ടിയുടെ മൊബൈലിലേയ്ക്കും അയച്ചു.

Rape incident, Delhi rape, Delhi rape incidents, Delhi crime, Minor Rape, Sexual assaultപീഡന വിവരം പുറത്തറിയിച്ചാല്‍ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ പെണ്‍കുട്ടിയുടെ മൊബൈലില്‍ ലഭിച്ച ചില അശ്ലീല സന്ദേശങ്ങള്‍ മാതാപിതാക്കളുടെ ശ്രദ്ധയില്‍ പെട്ടതോടെ പെണ്‍കുട്ടി എല്ലാ വിവരങ്ങളും പറഞ്ഞു. ശേഷം മുറിയില്‍ കയറി കതകടച്ച പെണ്‍കുട്ടി മരുന്നെടുത്ത് കുടിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി.

പെണ്‍കുട്ടിയുടെ പരാതിയില്‍ ട്യൂട്ടറെ പോലീസ് അറസ്റ്റുചെയ്തു.

SUMMARY: New Delhi: A 13-year-old girl studying in a private school in Delhi attempted suicide by drinking an antiseptic liquid after being sexually assaulted by her tutor, as per reports on Sunday.

Keywords: Rape incident, Delhi rape, Delhi rape incidents, Delhi crime, Minor Rape, Sexual assault

Post a Comment

Previous Post Next Post