ഗണപതിയെ കളിയാക്കി രാം ഗോപാല്‍ വര്‍മ്മ

ന്യൂഡല്‍ഹി: (www.kvartha.com 30.08.2014) ഗണപതിയേയും ഗണേശ ചതുര്‍ത്ഥിയേയും പരിഹസിച്ച് ബോളീവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ട്വിറ്ററിലൂടെയായിരുന്നു വര്‍മ്മയുടെ പരിഹാസം.

സ്വന്തം ശിരസ് സംരക്ഷിക്കാന്‍ കഴിയാത്തവന് എങ്ങനെ മറ്റുള്ളവരുടെ തല സംരക്ഷിക്കാന്‍ കഴിയും? എന്നാലും എല്ലാ വിഡ്ഢികള്‍ക്കും സന്തോഷപ്രദമായ ഗണേശ ദിനം ആശംസിക്കുന്നു എന്നായിരുന്നു വര്‍മ്മയുടെ ട്വീറ്റ്.

ട്വീറ്റ് നിമിഷങ്ങള്‍ക്കകം വൈറലാവുകയും നിരവധി പേര്‍ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും മറു ട്വീറ്റ് ചെയ്യുകയുമുണ്ടായി. ഇതിനെല്ലാം വര്‍മ്മ അതേ നാണയത്തില്‍ തന്നെ മറുപടിയും നല്‍കി.

സംഭവം വിവാദമായെങ്കിലും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് രാം ഗോപാല്‍ വര്‍മ്മ.

Ram Gopal Varma, Ram Gopal Varma Twitter, Ganesh Chaturthi, Ganapati, Twitter, Hindu, VHPSUMMARY: New Delhi: Filmmaker Ram Gopal Verma seems to have gone off his rockers. He has taken it upon himself to post offensive statements on his Twitter handle, about Lord Ganesha and the festival of Ganapati.

Keywords: Ram Gopal Varma, Ram Gopal Varma Twitter, Ganesh Chaturthi, Ganapati, Twitter, Hindu, VHP

Post a Comment

Previous Post Next Post