വൈദ്യുതി ആവശ്യപ്പെട്ട ജനങ്ങളോട് വോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി

ജഹനാബാദ്: (www.kvartha.com 29.08.2014) തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒന്നും തന്നെ പാലിക്കാത്ത മുഖ്യമന്ത്രിക്ക് നേരെ ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ച ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ വെല്ലുവിളി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പറഞ്ഞിട്ടുള്ള വാഗ്ദാനങ്ങളില്‍ ഒരെണ്ണമെങ്കിലും പാലിക്കാന്‍ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. ഇതിനെതിരെയാണ് ജനങ്ങള്‍ പ്രതിഷേധ ബാനറുമായി സംഘടിച്ചത്. ബീഹാറിലെ ജഹനാബാദിലാണ് സംഭവം.

ജഹനാബാദിലെ ഒരു സ്‌കൂളില്‍ പ്രതിമാ അനാച്ഛാദനത്തിനെത്തിയ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിക്ക് നേരെയാണ് ജനങ്ങള്‍ വൈദ്യുതിയില്ലെങ്കില്‍ വോട്ടില്ലെന്ന പ്രതിഷേധ ബാനര്‍ ഉയര്‍ത്തിയത്. ജിതന്‍ റാം മഞ്ജിയുടെ സ്വന്തം മണ്ഡലത്തിലാണ് സംഭവം. പ്രതിഷേധിച്ച ജനങ്ങളോട് നിങ്ങളുടെ വോട്ട് കൊണ്ടല്ല ഞാന്‍ ജയിച്ചതെന്നായിരുന്നു   മുഖ്യമന്ത്രിയുടെ മറുപടി. ജഹനാബാദ് ജില്ലയിലെ നീണ്ട വൈദ്യൂതി നിയന്ത്രണം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താനാണ് നാട്ടുകാര്‍ സംഘടിച്ചെത്തിയത് . പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്ന മുഖ്യമന്ത്രിക്കു നേരെ ബാനര്‍ ഉയര്‍ത്തിക്കാട്ടി  പ്രതിഷേധിച്ച ജനങ്ങളോട് അദ്ദേഹം നിയന്ത്രണം വിട്ടു പൊട്ടിത്തെറിക്കുകയായിരുന്നു.

വൈദ്യുതിയില്ലെങ്കില്‍ വോട്ടില്ലെന്ന് പറഞ്ഞ് തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും , തെരഞ്ഞെടുപ്പില്‍ എനിക്ക്  വോട്ട് തന്നിട്ടില്ലെന്ന് നിങ്ങളുടെ സമീപനത്തില്‍ നിന്നും മനസിലായിട്ടുണ്ടെന്നും മഞ്ജരി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച ജനങ്ങള്‍ അക്രമാസക്തരായപ്പോള്‍  ശാന്തനായ മന്ത്രി ഒടുവില്‍ അടുത്ത വര്‍ഷം പ്രശ്‌നം പരിഹരിക്കാമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോശം പ്രകടനം നടത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ച ജെഡിയു നേതാവ് നിതീഷിന്റെ ഒഴിവിലേക്കാണ് മഞ്ജി മുഖ്യമന്ത്രിയായത്.

Not scared of 'no vote' threats: Jitan Ram Manjhi, Bihar CM,Bihar, Election,


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Not scared of 'no vote' threats: Jitan Ram Manjhi, Bihar CM,Bihar, Election, Chief Minister, Lok Sabha, Resignation, National.

Post a Comment

Previous Post Next Post