ഹിന്ദുവല്ല, ഹിന്ദി: നജ്മ ഹെപ്ത്തുല്ല

ന്യൂഡല്‍ഹി: (www.kvartha.com 30.08.2014) വിവാദമായി മാറിയ വാക്കിന് വ്യക്തത നല്‍കി കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി നജ്മ ഹെപ്ത്തുല്ല രംഗത്തെത്തി. താനുപയോഗിച്ച വാക്ക് ഹിന്ദി എന്നാണെന്നും ഹിന്ദുവല്ലെന്നും നജ്മ പറഞ്ഞു. എല്ലാ ഇന്ത്യക്കാരുമെന്ന് പറയാനാണാ വാക്ക് ഉപയോഗിച്ചത്.
ഒരു ദേശീയ പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നജ്മ ഹെപ്ത്തുല്ല വിവാദ വാക്ക് ഉപയോഗിച്ചത്. ഹിന്ദി എന്ന വാക്ക് ഇന്റര്‍വ്യൂ ചെയ്യാനെത്തിയ ആള്‍ തെറ്റായി ഹിന്ദുവെന്ന് കേള്‍ക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

അതേസമയം ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ പരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കാനും അവര്‍ തയ്യാറായില്ല. ഹിന്ദുസ്ഥാനില്‍ താമസിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്നായിരുന്നു മോഹന്‍ ഭഗവതിന്റെ പ്രസ്താവന.

Najma Heptullah, Bharatiya Janata Party, Rashtriya Swayamsevak Sangh chief Mohan Bhagwat, Hindus, Indian National Congressഞാന്‍ പറഞ്ഞതിന് ഞാന്‍ മാത്രമാണുത്തരവാദി. ആര്‍.എസ്.എസ് മേധാവിയുടെ പരാമര്‍ശത്തോട് ഞാന്‍ പ്രതികരിക്കുന്നത് ശരിയല്ല. ഇക്കാര്യത്തെക്കുറിച്ച് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിട്ടുമില്ല ഹെപ്ത്തുല്ല കൂട്ടിച്ചേര്‍ത്തു.

SUMMARY: New Delhi: Union Minority Affairs Minister and Bharatiya Janata Party (BJP) leader Najma Heptullah on Friday clarified that she had used the word 'Hindi' and not 'Hindu' in her reported remarks that the term is used to identify all Indian citizens.

Keywords: Najma Heptullah, Bharatiya Janata Party, Rashtriya Swayamsevak Sangh chief Mohan Bhagwat, Hindus, Indian National Congress

Post a Comment

Previous Post Next Post