മുസാഫര്‍നഗറില്‍ വീണ്ടും സംഘര്‍ഷം

മുസാഫര്‍നഗര്‍: (www.kvartha.com 30.08.2014) കലാപഭൂമിയായ മുസാഫര്‍നഗറില്‍ വീണ്ടും സംഘര്‍ഷം. ഒരു വിഭാഗത്തില്‍പെട്ട നാലു വിദ്യാര്‍ത്ഥികളെ ഒരു സംഘം ആളുകള്‍ ആക്രമിച്ചതോടെയാണ് മുസാഫര്‍നഗര്‍ വീണ്ടും പുകയാന്‍ തുടങ്ങിയത്. ഒരു ജാട്ട് കോളനിയില്‍ വെച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആക്രമണമുണ്ടായത്.

ട്യൂഷന്‍ ക്ലാസില്‍ പോവുകയായിരുന്ന വിദ്യാര്‍ത്ഥികളാണ് ആക്രമിക്കപ്പെട്ടത്. പെണ്‍കുട്ടികളെ കളിയാക്കിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. വിദ്യാര്‍ത്ഥികളെ പോലീസ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Muzaffarnagar, Uttar Pradesh, Police, Jats, Communal violence, വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

150ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഒരു സംഘം ആളുകള്‍ മീനാക്ഷി ചൗക്കിലെ റോഡ് ഉപരോധിച്ചതോടെ പോലീസ് സ്ഥലത്തെത്തി ജനകൂട്ടത്തെ പിരിച്ചുവിട്ടു. സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും ഏത് നിമിഷവും എന്തും സംഭവിക്കാവുന്ന അവസ്ഥയാണിപ്പോള്‍ നിലവിലുള്ളത്.
പ്രശ്‌നബാധിത പ്രദേശങ്ങളില്‍ അര്‍ദ്ധ സൈനീക വിഭാഗങ്ങളെ വിന്യസിപ്പിച്ചു.

SUMMARY:
Muzaffarnagar: Tension prevailed after four students from a community were beaten up by a group of people in Jat colony here, sparking protests.

Keywords: Muzaffarnagar, Uttar Pradesh, Police, Jats, Communal violence,


Post a Comment

Previous Post Next Post