12,000 സെല്‍ഫികള്‍ നെറ്റിലിട്ട പെണ്‍കുട്ടി സെല്‍ഫി ഗേളായി

ബാങ്കോക്ക് : (www.kvartha.com 29.08.2014)12,000 ല്‍ അധികം സെല്‍ഫികള്‍ പോസ്റ്റ് ചെയ്യുന്ന ലോകത്തിലെ ആദ്യ വ്യക്തി എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കയാണ് തായ് പെണ്‍കുട്ടി. മോര്‍ട്ടാവോ മാവോടു എന്ന പെണ്‍കുട്ടിയാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ഇതുകൂടാതെ ഇന്‍സ്റ്റഗ്രാമില്‍ ആഴ്ചയില്‍ 200 സെല്‍ഫികളും മോര്‍ട്ടാവോ സംഭാവന ചെയ്യുന്നു.
ബാങ്കോക്കിലെ ഒരു ആര്‍ട്ട് ഗാലറി ഉടമസ്ഥന്റെ ഭാര്യയായ മോര്‍ട്ടാവോ  മുഖത്തിന്റെ ചിത്രം മാത്രല്ല, കൈകാലുകളുടെ ചിത്രവും കഴിക്കുന്ന ആഹാരത്തിന്റെ ചിത്രവുമൊക്കെ സെല്‍ഫിയായി പോസ്റ്റ് ചെയ്യുന്നു.

എന്നാല്‍  മോര്‍ട്ടാവോ മാവോടു ഇതുവരെ ഒരു നഗ്ന സെല്‍ഫി പോലും  പോസ്റ്റ് ചെയ്തിട്ടില്ലെന്നത് എടുത്തുപറയോണ്ട കാര്യമാണ്. അത്തരം സെല്‍ഫികള്‍ ഇനി എടുക്കാനും മോര്‍ട്ടാവോ മാവോടു തയ്യാറല്ല.  20,000 ഫോളവേഴ്‌സാണ് ഇപ്പോള്‍ മോര്‍ട്ടാവോയ്ക്കുള്ളത്. മോര്‍ട്ടാവോ മാവോടുവയെ തോല്‍പ്പിക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ഏറെ പ്രത്‌നിക്കേണ്ടി വരുമെന്നാണ് ആരാധകര്‍ പറയുന്നത്.

Meet the mysterious Thai woman who's posted more than 12,000 photos of herself, Bangkok,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം അപലപനീയം: കെ.എം.സി.സി

Keywords: Meet the mysterious Thai woman who's posted more than 12,000 photos of herself, Bangkok, Wife, Poster, Nude Photo, World.

Post a Comment

Previous Post Next Post