ഇന്ത്യന്‍ ഭൂപടം തെറ്റായി പ്രസിദ്ധീകരിച്ച അല്‍ ജസീറ ചാനലിന് നോട്ടീസ്

ന്യൂഡല്‍ഹി: (www.kvartha.com 31.08.2014) ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രസിദ്ധീകരിച്ച അല്‍ജസീറ ചാനലിന് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചു. അല്‍ജസീറ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ജമ്മു കശ്മീരിലെ ഇന്ത്യയുടെ ചില ഭാഗങ്ങള്‍ അതിര്‍ത്തിക്ക് പുറത്തായി കാണിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയമാണ് നോട്ടീസ് നല്‍കിയത്.

New Delhi, Channel, Notice, Aljazeera, TV Channelഭൂപടം തെറ്റായി നല്‍കിയതില്‍ ചാനലിനെതിരെ നടപടിയെടുക്കാന്‍ സര്‍വെയര്‍ ജനറല്‍ ഓഫ് ഇന്ത്യ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. കഴിഞ്ഞ വര്‍ഷമായിരുന്നു ചാനല്‍ ഒന്നിലധികം തവണ ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: New Delhi, Channel, Notice, Aljazeera, TV Channel, I&B slaps showcause notice to Al Jazeera TV channel for allegedly showing wrong India map

Post a Comment

Previous Post Next Post