ന്യൂഡല്‍ഹി: (www.kvartha.com 30.08.2014) ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി എ.എ.പി എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി വീണ്ടും ആരോപണം. ഇത്തവണ എ.എ.പി നേതാവ് കുമാര്‍ വിശ്വാസാണ് ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്.
ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ സഹായിച്ചാല്‍ തന്നെ ഡല്‍ഹി മുഖ്യമന്ത്രിയാക്കാമെന്ന് ബിജെപി എം.പി വാഗ്ദാനം ചെയ്തതായാണ് കുമാര്‍ വിശ്വാസിന്റെ ആരോപണം.
എന്റെ നല്ല സുഹൃത്തുകൂടിയായ ബിജെപി എം.പി ആഗസ്റ്റ് 19ന് എന്നെ സന്ദര്‍ശിച്ചു. സംസാരത്തിനിടയില്‍ ഞാന്‍ ബിജെപിയിലേയ്ക്ക് മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നെ മുഖ്യമന്ത്രിയാക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. ബിജെപിയുടെ ഉന്നത നേതാക്കളുടെ അറിവോടെയാണിതെന്നും അദ്ദേഹം പറഞ്ഞു കുമാര്‍ വിശ്വാസ് വ്യക്തമാക്കി.
അദ്ദേഹത്തിന്റെ വാഗ്ദാനം ഞാന്‍ സ്വീകരിച്ചാല്‍ മുതിര്‍ന്ന നേതാക്കളുടെ അടുത്ത് എന്നെ കൊണ്ടുപോകാമെന്ന് പറഞ്ഞുവെങ്കിലും ഞാനത് നിരസിക്കുകയായിരുന്നു കുമാര്‍ വിശ്വാസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ബിജെപി എം.പിയുടെ പേരു വെളിപ്പെടുത്താന്‍ കുമാര്‍ വിശ്വാസ് തയ്യാറായില്ല. ഇതിന് മുന്‍പും എ.എ.പി ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അന്നും ഇന്നും വാര്‍ത്തകള്‍ നിഷേധിക്കുകയാണ് ബിജെപി.
SUMMARY: New Delhi: Aam Aadmi Party leader Kumar Vishwas today claimed that a BJP MP had offered that he would be made the Chief Minister of Delhi if he joined the saffron party to help it form government.
Keywords: Aam Aadmi Party, Kumar Vishwas, Delhi, BJP, CM Post,