ഡല്‍ഹി മുഖ്യമന്ത്രിയാക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തു: കുമാര്‍ വിശ്വാസ്

ന്യൂഡല്‍ഹി: (www.kvartha.com 30.08.2014) ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി എ.എ.പി എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി വീണ്ടും ആരോപണം. ഇത്തവണ എ.എ.പി നേതാവ് കുമാര്‍ വിശ്വാസാണ് ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്.

ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ സഹായിച്ചാല്‍ തന്നെ ഡല്‍ഹി മുഖ്യമന്ത്രിയാക്കാമെന്ന് ബിജെപി എം.പി വാഗ്ദാനം ചെയ്തതായാണ് കുമാര്‍ വിശ്വാസിന്റെ ആരോപണം.

Aam Aadmi Party, Kumar Vishwas, Delhi, BJP, CM Post,എന്റെ നല്ല സുഹൃത്തുകൂടിയായ ബിജെപി എം.പി ആഗസ്റ്റ് 19ന് എന്നെ സന്ദര്‍ശിച്ചു. സംസാരത്തിനിടയില്‍ ഞാന്‍ ബിജെപിയിലേയ്ക്ക് മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നെ മുഖ്യമന്ത്രിയാക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. ബിജെപിയുടെ ഉന്നത നേതാക്കളുടെ അറിവോടെയാണിതെന്നും അദ്ദേഹം പറഞ്ഞു കുമാര്‍ വിശ്വാസ് വ്യക്തമാക്കി.

അദ്ദേഹത്തിന്റെ വാഗ്ദാനം ഞാന്‍ സ്വീകരിച്ചാല്‍ മുതിര്‍ന്ന നേതാക്കളുടെ അടുത്ത് എന്നെ കൊണ്ടുപോകാമെന്ന് പറഞ്ഞുവെങ്കിലും ഞാനത് നിരസിക്കുകയായിരുന്നു കുമാര്‍ വിശ്വാസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ബിജെപി എം.പിയുടെ പേരു വെളിപ്പെടുത്താന്‍ കുമാര്‍ വിശ്വാസ് തയ്യാറായില്ല. ഇതിന് മുന്‍പും എ.എ.പി ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അന്നും ഇന്നും വാര്‍ത്തകള്‍ നിഷേധിക്കുകയാണ് ബിജെപി.

SUMMARY:
New Delhi: Aam Aadmi Party leader Kumar Vishwas today claimed that a BJP MP had offered that he would be made the Chief Minister of Delhi if he joined the saffron party to help it form government.

Keywords: Aam Aadmi Party, Kumar Vishwas, Delhi, BJP, CM Post,

4 Comments

 1. ഈ വാർത്ത വായിക്കുമ്പോൾ തന്നെ മനസിലാവും ഇതു ഒരു തട്ടി കൊണ്ട് പോയി ചെയ്തത് അല്ല എന്ന് ,സ്വന്തം കെട്ടിയവൻ ഫോട്ടോ കണ്ടത് കൊണ്ട് അത് പീഡനം ആയി പ്പോയതാണ് ,ഫോണിൽ വിളിച്ചു ശല്ലിയം ചെയ്യുന്ന ആള് വന്നു ഒന്ന് മംഗലാപുരം വരെ വരുമോ എന്ന് ചോദിക്കുമ്പോൾ ആരെങ്ങിലും കൂടെ പോവുമോ .ചുമ്മാ ഓരോ നാടകം

  ReplyDelete
 2. ബി ജെ പി കുതിരക്കച്ചവടം നടത്തും. പക്ഷെ ഈ കുമാരനെ ഇന്ത്യന്‍ പ്രധാനമന്ത്രി ആക്കാന്‍ ആണ് ബി ജെ പി ലക്ഷ്യമിടുന്നത്.. അതിനു മാത്രം കോപ്പുള്ള സാധനമല്ലോ, കുമാരന്‍ വിശ്വാസ്!

  ReplyDelete
 3. പോടൈ... തന്നെ മത്തിക്കറിയും കൂട്ടി അടിച്ചു കളയും! പുട്ടിനു പഴം തന്നെ വേണമെന്നില്ല!!!

  ReplyDelete
 4. ഭാര്യക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയ ഭര്‍ത്താവിനു താമ്രപത്രം നല്‍കുക!!

  ReplyDelete

Post a Comment

Previous Post Next Post