Follow KVARTHA on Google news Follow Us!
ad

നിരീശ്വര വാദ പ്രചരണം: സൗദിയില്‍ 850 സൈറ്റുകള്‍ക്ക് വിലക്ക്

സൗദി അറേബ്യയില്‍ വെബ്‌സൈറ്റുകള്‍ വഴി വ്യാപകമായി നിരീശ്വര വാദം പ്രചരിപ്പിക്കുന്നതായിSaudi Arabia, Jail, Facebook, Islam, Twitter, Gulf,
ജിദ്ദ: (www.kvartha.com 30.08.2014) സൗദി അറേബ്യയില്‍ വെബ്‌സൈറ്റുകള്‍ വഴി വ്യാപകമായി നിരീശ്വര വാദം പ്രചരിപ്പിക്കുന്നതായി കണ്ടെത്തി. പരാതിയെ തുടര്‍ന്ന് സൗദി പോലീസ് നടത്തിയ റെയ്ഡില്‍ 850 വെബ് സൈറ്റുകള്‍ അടച്ചുപൂട്ടി. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെയാണ് വെബ് സൈറ്റുകള്‍ വഴി ഇസ്ലാം മതത്തിനെതിരെ നിരീശ്വര വിശ്വാസം പ്രചരിപ്പിച്ചുവരുന്നതായി കണ്ടെത്തിയത്.

ഇത്തരം വെബ് സൈറ്റുകളെ കണ്ടെത്തി അവയ്ക്ക് സൗദിയില്‍  നിരോധനം ഏര്‍പ്പെടുത്തി കൊണ്ടാണ് അടച്ചുപൂട്ടിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടുണ്ട്. സൗദി ഗവണ്‍മെന്റ് ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.

സൗദി നിരീശ്വരവാദ സംഘടനയുടെ പേരില്‍ ഫെയ്‌സ് ബുക്കിലുള്ള അക്കൗണ്ടുകളും ട്വിറ്റര്‍ അക്കൗണ്ടുകളും അടച്ചു പൂട്ടാനുള്ള ശ്രമം അധികൃതര്‍  ആരംഭിച്ചിട്ടുണ്ട്. നിരീശ്വര വാദം പ്രചരിപ്പിക്കുന്നതിനായി സൈറ്റുകള്‍ തുടങ്ങുന്നവരെയും  ഇവര്‍ക്ക് പിന്തുണ നല്‍കുന്നവരെയും   കണ്ടെത്തി അവരെ ശിക്ഷിക്കാന്‍   മതകാര്യ പോലീസ് ഔദ്യോഗികമായി ആവിശ്യപ്പെട്ടിട്ടുണ്ട്. സൗദി മതകാര്യ പോലീസ് മേധാവി ശൈഖ് ഡോ. അബ്ദുല്‍ ലത്തീഫ് ആലുശൈഖ് ഇക്കാര്യം സ്ഥിരീകരിച്ചു.

850 Atheist Sites Shut Down By Saudi Religious Police, Saudi Arabia, Jail,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടു; ബദിയടുക്കയിലെ ഡോക്ടര്‍ ദമ്പതികളും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു

Keywords: 850 Atheist Sites Shut Down By Saudi Religious Police, Saudi Arabia, Jail, Facebook, Islam, Twitter, Gulf.

Post a Comment