3 മിനിറ്റിനകം 3 കിലോയിലേറെ ഭക്ഷണം അകത്താക്കുന്ന യുവതി, വീഡിയോ കാണുക...

(www.kvartha.com 31.07.2014) രണ്ടു മിനിറ്റ് 46 സെക്കന്റിനകം  മൂന്നു കിലോ 175 ഗ്രാം ഭക്ഷണം അകത്താക്കുന്ന യുവതിയുടെ വീഡിയോ കാണികളെ അതിശയിപ്പിക്കുന്നു. സാന്റ്‌വിച്ചിനു സമാനമായ ബറീറ്റോ എന്ന ഭക്ഷണമാണ് യുവതി മൂന്നു മിനിറ്റു പോലും സമയം എടുക്കാതെയും, ഒരു തരി പോലും നഷ്ടപ്പെടുത്താതെയും വെട്ടി വിഴുങ്ങുന്നത്.

ഇരു കൈകള്‍ കൊണ്ടും ഒരേ പോലെ വാരി ചാക്കില്‍ സാധനങ്ങള്‍  നിറക്കുന്നതു പോലെയാണ് തീറ്റ. പച്ചക്കറികളും ധാന്യങ്ങളും ഗോതമ്പു മാവില്‍ ചുരുട്ടിയെടുത്താണ് ബറീറ്റോ ഉണ്ടാക്കുന്നത്. മുന്നിലെ വലിയ പ്ലേറ്റില്‍ നിരത്തി വച്ചിരിക്കുന്ന ആഹാരം ആദ്യം പൊളിച്ച് കൂനയാക്കുന്ന യുവതി പിന്നീട് കണ്ണടച്ചു തുറക്കുന്ന വേഗതയില്‍  മുഴുവനും അകത്താക്കുകയാണ്. ഈ കാഴ്ച കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു.

തീറ്റയ്ക്കിടയില്‍ ടിഷ്യു പേപ്പര്‍ കൊണ്ട് മുഖം തുടക്കാനും യുവതി സമയം കണ്ടെത്തുന്നു. ഒരു കാള വണ്ടി നിറയെ ചോറും കാളകളേയും അത് കൊണ്ടു പോയ ആളേയും ഒറ്റയടിക്ക് വിഴുങ്ങുന്ന പുരാണത്തിലെ രാക്ഷസന്‍ ബകനേയും ഇരയെ ജീവനോടെ വിഴുങ്ങുന്ന വലിയ പെരുമ്പാമ്പിനേയും ഈ ദൃശ്യം ഓര്‍മിപ്പിക്കുന്നു.

Youth, Girl, Video, Food, Eating, Sand witch, Time, Plate,


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
ബേക്കല്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ ഷാര്‍ജയില്‍ ഈദ് സംഗമം സംഘടിപ്പിച്ചു

Keywords: Youth, Girl, Video, Food, Eating, Sand witch, Time, Plate, 

Post a Comment

Previous Post Next Post