കാമുകിക്ക് വേണ്ടി ഭാര്യയെ കൊന്നു; പാര്‍ലെ-ജി ബിസ്‌ക്കറ്റ് ഉടമയുടെ മകന്‍ അറസ്റ്റില്‍

കാണ്‍പൂര്‍: (www.kvartha.com 31.07.2014) കാമുകിയെ സ്വന്തമാക്കുന്നതിന് വേണ്ടി ഭാര്യയെ കൊലപ്പെടുത്തിയ പാര്‍ലെ-ജി ബിസ്‌ക്കറ്റി ഉടമയുടെ മകന്‍ അറസ്റ്റില്‍. ഭാര്യയെ തന്ത്രപൂര്‍വമാണ് ബിസ്‌ക്കറ്റ് രാജാവിന്റെ മകന്‍ മരണക്കെണിയില്‍ പെടുത്തിയത്.

പാര്‍ലെ-ജി ബിസ്‌ക്കറ്റ് കമ്പനി ഉടമയും യുപിയിലെ ശതകോടീശ്വരന്‍മാരില്‍ ഒരാളുമായ ഓം പ്രകാശ് ദാസാനിയുടെ മകന്‍ പിയുഷ് ദാസാനി (33)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ഭാര്യ ജ്യോതി ദാസാനി (27) മൃഗീയമായി കൊലപ്പെടുത്തിയത്.

ഭാര്യയേയും കൂട്ടി ഒരു ഡിന്നര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം ഭാര്യയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി എന്നായിരുന്നുവെന്നാണ് പിയൂഷ് പോലീസിനോട് വെളിപ്പെടുത്തിയത്.

ഡിന്നര്‍ പാര്‍ട്ടി നടന്ന ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പോലീസിന് പിയൂഷിന്റെ മൊഴിയില്‍ സംശയം തോന്നിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയുടെ ക്രൂരനായ കൊലയാളി പിയൂഷാണെന്ന വിവരം പോലീസിന് ലഭിച്ചത്.

ഐ.ജി അശുതോഷ് പാണ്ഡെയുടെ നേതൃത്വത്തിലുളള പ്രത്യേക പോലീസ് സംഘം എല്ലാ തെളിവുകളുമായി പീയൂഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തപ്പോഴാണ് ബിസ്‌ക്കറ്റ് രാജകുമാരന്‍ കുറ്റം സമ്മതിച്ചത്. ഭാര്യ ജ്യോതിയില്‍ തനിക്ക് താല്‍പര്യം നഷ്ടപ്പെട്ടിരുന്നുവെന്ന് പിയൂഷ് വെളിപ്പെടുത്തി. തനിക്ക് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്നും കാമുകിയെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ് ഭാര്യയെ ഇല്ലാതാക്കിയതെന്നുമാണ് പിയൂഷ് വെളിപ്പെടുത്തിയത്.

ഭാര്യയെ കൊല്ലാന്‍ രണ്ട് പേരെയാണ് ഏല്‍പ്പിച്ചതെന്നും പിയൂഷ് വെളിപ്പെടുത്തി. കാമുകിയുടെ ഡ്രൈവര്‍ അവ്‌ധേഷ്, സഹായി രേണു കണോജിയ എന്നിവരുമായി ചേര്‍ന്നാണ് ജ്യോതിയെ കൊലപ്പെടുത്തിയത്. ഡിന്നറിന് ഹോട്ടലില്‍ എത്തിയപ്പോള്‍ ധരിച്ചിരുന്ന ഷര്‍ട്ട് അല്ല പിയൂഷ് പോലീസില്‍ പരാതി നല്‍കാന്‍ എത്തിയപ്പോള്‍ ധരിച്ചിരുന്നതെന്ന് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് പോലീസിനു വ്യക്തമായി.

ഡിന്നറിനിടയില്‍ കാല്‍ മണിക്കൂറോളം പിയൂഷ് ഭാര്യയുടെ അടുത്തു നിന്നും മാറിനിന്നത് പോലീസിന് സംശയം വര്‍ദ്ധിപ്പിച്ചു. ഈ സമയത്താണ് പിയൂഷ് മറ്റു രണ്ടു പ്രതികളുമായി കൊലപാതകം ആസൂത്രണം ചെയ്തത്.

മോട്ടോര്‍ ബൈക്കില്‍ സംഘം പിയൂഷിന്റെ കാര്‍ തടഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. ഡിന്നറിനിടെ െ്രെഡവര്‍ എന്ന നിലയില്‍ അവ്‌ധേശിനെയും സഹായി രേണുവിനെയും ജ്യോതിക്ക് പരിചയപ്പെടുത്തിയ പിയുഷ് തങ്ങള്‍ ഒരു നീണ്ട യാത്രയ്ക്ക് പോവുകയാണെന്നും ധരിപ്പിച്ചു. ഡിന്നറിനു ശേഷം നാലു പേരും കാറില്‍ കയറി. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ കാറു നിര്‍ത്തിയ അവ്‌ധേശ് ജ്യോതിയെ വലിച്ചിറക്കി കുത്തിക്കൊല്ലുകയായിരുന്നു.

Kanpur Police, Solved, Gruesome, Murder, Daughter-in-law, Billionaire biscuit manufacturer, Uttar Pradesh, Arrest, Husband, Reports, Jyoti Dasani, Kidnapped, UP biscuit baron's son held for getting wife murdered.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
പ്ലസ് ടു അഴിമതി: ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ എ.ഇ.ഒ. ഓഫീസ് മാര്‍ച്ച് നടത്തി

Keywords: Kanpur Police, Solved, Gruesome, Murder, Daughter-in-law, Billionaire biscuit manufacturer, Uttar Pradesh, Arrest, Husband, Reports, Jyoti Dasani, Kidnapped, UP biscuit baron's son held for getting wife murdered.

Post a Comment

Previous Post Next Post