മോഡിയുടെ കമാന്റോകള്‍ അകലം പാലിക്കും

ന്യൂഡല്‍ഹി: (www.kvartha.com 31.07.2014) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കമാന്റോകള്‍ അല്പം അകലം പാലിക്കണമെന്ന് നിര്‍ദ്ദേശം. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ വസതിയില്‍ നിന്ന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തുന്ന ഉപകരണങ്ങള്‍ കണ്ടെത്തിയതോടെ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ജാഗ്രതയിലാണ്. സംഭാഷണങ്ങള്‍ കമാന്റോകളുടെ ചെവിയിലെത്താതിരിക്കാന്‍ അകലം പാലിച്ച് നില്‍ക്കണമെന്നാണ് നിര്‍ദ്ദേശം.

കമാന്റോകളെ അകറ്റി നിര്‍ത്താനുള്ള തീരുമാനം ബിജെപി നേതാക്കള്‍ക്കിടയില്‍ സന്തോഷത്തിന് വക നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയോട് പറയുന്ന കാര്യങ്ങള്‍ കമാന്റോകള്‍ കേള്‍ക്കില്ലല്ലോ എന്നതാണ് ഇവര്‍ക്ക് സന്തോഷം നല്‍കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്‍ പ്രധാനമന്ത്രിയുടെ സ്വകാര്യ സംഭാഷണം ഒരു കമാന്റോ കേള്‍ക്കുകയും അത് മറ്റുള്ളവരുടെ ചെവിയില്‍ എത്തിക്കുകയും ചെയ്തത് വിവാദമായിരുന്നു.

Narendra Modi, Nitin Gadkari, Special Protection Group, SPG commandos, SecretsSUMMARY: New Delhi: The alleged bugging of Union Minister Nitin Gadkari's house seems to have forced others, including Prime Minister Narendra Modi, to exercise caution.

Keywords: Narendra Modi, Nitin Gadkari, Special Protection Group, SPG commandos, Secrets

Post a Comment

Previous Post Next Post