പൂനെ ദുരന്തം; മരണസംഖ്യ 21 ആയി; 160 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി ആശങ്ക

പൂനെ: (www.kvartha.com 31.07.2014) പൂനെയിലെ മലിന്‍ ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 21 ആയി. ഇതുവരെ 21 മൃതദേഹങ്ങളാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. 160ഓളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതായാണ് റിപോര്‍ട്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വീക്ഷിച്ചു. എന്‍.സി.പി നേതാവ് ശരത് യാദവ് ഇന്ന് (വ്യാഴാഴ്ച) മലിനിലെത്തും. പൂനെ നഗരത്തില്‍ നിന്ന് 120 കിലോ മീറ്റര്‍ അകലെയാണ് മലിന്‍ ഗ്രാമം. ഇവിടെ 50ഓളം വീടുകളാണുണ്ടായിരുന്നത്. ഇതില്‍ 6 കെട്ടിടങ്ങള്‍ മാത്രമാണിപ്പോള്‍ അവശേഷിക്കുന്നത്. ബാക്കിയുള്ളവ മണ്ണിനടിയിലായി.

Pune landslide, Maharashtra, Rajnath Singh, Sharad Pawar, Vilasrao Deshmukh
ബുധനാഴ്ച രാവിലെ 5 മണിയോടെയായിരുന്നു ദുരന്തമുണ്ടായത്. ദേശീയ ദുരന്ത നിവാരണ സേനയിലെ 300ഓളം സൈനീകര്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുണ്ട്. ഇവരെകൂടാതെ പോലീസ്, സംസ്ഥാന രക്ഷാപ്രവര്‍ത്തക സേന, ഗ്രാമവാസികള്‍, മറ്റ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. പ്രദേശത്ത് തുടരുന്ന കനത്ത മഴ രക്ഷാപ്രവര്‍ത്തനങ്ങളെ പലപ്പോഴും പ്രതികൂലമായി ബാധിക്കുന്നുണ്ട്.

SUMMARY: Pune: With over 160 feared trapped under debris after a landslide hit Malin village of Pune district, the Maharashtra state government has mobilised all its resources in search and rescue operations.

Keywords: Pune landslide, Maharashtra, Rajnath Singh, Sharad Pawar, Vilasrao Deshmukh

Post a Comment

Previous Post Next Post