Follow KVARTHA on Google news Follow Us!
ad

സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെ എതിര്‍ത്തത് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിന് എതിരുനിന്നത് മകന്‍ രാഹുല്‍ ഗാന്ധിയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. Natwar Singh, Sonia Gandhi, Prime Minister, Rahul Gandhi, Union government
ന്യൂഡല്‍ഹി: (www.kvartha.com 31.07.2014) കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിന് എതിരുനിന്നത് മകന്‍ രാഹുല്‍ ഗാന്ധിയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. മുന്‍ വിദേശകാര്യമന്ത്രി കെ നട് വര്‍ സിംഗ് തന്റെ പുതിയ പുസ്തകത്തിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. നെഹ്‌റു ഗാന്ധി കുടുംബത്തിന്റെ ദുര്‍വിധി സോണിയ ഗാന്ധിയേയും പിടികൂടുമെന്ന ഭയമായിരുന്നു രാഹുലിനെന്നും നട് വര്‍ സിംഗ് പറയുന്നു. അമ്മയും രാഷ്ട്രീയ വധത്തിന് ഇരയാകുമെന്നായിരുന്നു രാഹുലിന്റെ ഭയം.

2004ല്‍ കോണ്‍ഗ്രസ് വിജയം നേടിയപ്പോഴായിരുന്നു പ്രധാനമന്ത്രിപദത്തിലേയ്ക്ക് സോണിയ ഗാന്ധിയുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടത്. എന്നാല്‍ ഇറ്റലിക്കാരിയായ സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിന് യുപിഎയിലെ ചില മുതിര്‍ന്ന നേതാക്കള്‍ എതിരായിരുന്നു. ശരത് പവാര്‍, പി.എ സംഗ്മ എന്നിവരായിരുന്നു അവരില്‍ പ്രമുഖര്‍.

എന്നാല്‍ ഇവരുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സോണിയ ഗാന്ധിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ മകനില്‍ നിന്നുണ്ടായ വിമുഖത സോണിയയെ തളര്‍ത്തി. തുടര്‍ന്നാണവര്‍ മന്‍ മോഹന്‍ സിംഗിന്റെ പേര് പ്രധാനമന്ത്രി പദത്തിലേയ്ക്ക് നിര്‍ദ്ദേശിച്ചത്.

വണ്‍ ലൈഫ് ഈസ് നോട്ട് ഇനഫ് എന്ന പുസ്തകത്തിലൂടെയാണ് നട് വര്‍ സിംഗ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ആഗസ്റ്റ് ഒന്നിനാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.

Natwar Singh, Sonia Gandhi, Prime Minister, Rahul Gandhi, Union government


SUMMARY: Congress president Sonia Gandhi was stopped by her son, Rahul, from becoming prime minister in 2004 because he was scared she too would fall victim to political assassinations that had earlier ravaged the Nehru-Gandhi family, former foreign minister K Natwar Singh revealed on Wednesday.

Keywords: Natwar Singh, Sonia Gandhi, Prime Minister, Rahul Gandhi, Union government

Post a Comment