ലാലിന്റെ ഈദ് ആഘോഷം മമ്മൂട്ടിയുടെ വീട്ടില്‍

കൊച്ചി: (www.kvartha.com 30.07.2014) ഇത്തവണത്തെ ഈദ് ആഘോഷത്തില്‍ സൂപ്പര്‍ സ്റ്റാറുകള്‍ ഒരുമിച്ച് പങ്കെടുത്തു. പെരുന്നാള്‍ ദിവസം രാവിലെത്തന്നെ ലാല്‍ മമ്മൂട്ടിയുടെ വീട്ടിലെത്തി. മമ്മൂട്ടിയുടേയും കുടുംബത്തിന്റെയുമൊപ്പമാണ് ലാല്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചത്.

ഈദ് ആഘോഷിച്ച ശേഷം മോഹന്‍ലാല്‍ തന്നെ ഇക്കാര്യം ഫെയ്‌സ് ബുക്കില്‍ പോസ്റ്റുകയും ചെയ്തു.  ഈദ് മമ്മൂക്കയുടെ വീട്ടില്‍ ആഘോഷിക്കുന്നു എന്ന തലക്കെട്ടോടെ ഇരുവരും ഒരുമിച്ചിരിക്കുന്ന ഫോട്ടോ സഹിതമാണ് ലാലിന്റെ പോസ്റ്റ്.  ചിത്രം പോസ്റ്റ് ചെയ്ത ഉടനെ തന്നെ നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

അതേസമയം മമ്മൂട്ടി നായകനായ മംഗ്ലീഷ്  എന്ന ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.   മാലിക്ഭായി ആയി മമ്മൂട്ടി നിറഞ്ഞ കയ്യടി നേടുന്നുവെന്നാണ് റിപോര്‍ട്ട്.

ഹോളണ്ടുകാരിയായ കരോളിന്‍ ബെക്ക് നായികയായ ചിത്രത്തില്‍ ടിനി ടോം,  വിനയ് ഫോര്‍ട്ട്, മുകുന്ദന്‍, പി.ബാലചന്ദ്രന്‍, സുധീര്‍ കരമന, രാമു, സത്താര്‍, രവീന്ദ്രന്‍, സുനില്‍ സുഖദ, കലിംഗ ശശി,  ചെമ്പില്‍ അശോകന്‍, സുധി, അനീഷ് ജി മേനോന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Mohanlal celebrates Eid with Mammootty, Kochi, House, Facebook, Cinema, Report,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Mohanlal celebrates Eid with Mammootty, Kochi, House, Facebook, Cinema, Report, Photo, Kerala.

Post a Comment

Previous Post Next Post