റംസാന്‍ പരിപാടിക്കിടെ ചാനല്‍ അവതാരകയെ പെണ്‍ സിംഹം ആക്രമിച്ചു

ദുബൈ: (www.kvartha.com 30.07.2014) റംസാനോടനുബന്ധിച്ച് നടന്ന ടെലിവിഷന്‍ ചാനല്‍ പരിപാടിക്കിടെ അവതാരകയെ സിംഹം ആക്രമിച്ചു. സൗദി എം.ബി.സി ടിവി അവതാരക ലുജൈന്‍ ഒംറാനെയാണ് പെണ്‍ സിംഹം ആക്രമിച്ചത്. സമ ദുബൈ ടിവിക്ക് വേണ്ടി പരിപാടി അവതരിപ്പിക്കുന്നതിനിടയിലാണ് സിംഹത്തിന്റെ ആക്രമണമുണ്ടായത്.

ഒംറാനും സിംഹവുമായിരുന്നു പരിപാടിയില്‍ പങ്കെടുത്തിരുന്നത്. പരിപാടിക്കിടെ പെട്ടെന്ന് പെണ്‍ സിംഹം ഒംറാനുമേല്‍ ചാടിവീഴുകയായിരുന്നു. ഭയന്നുപോയ അവതാരകയെ സിംഹം സംഘാംഗങ്ങള്‍ക്ക് മുന്‍പിലൂടെ വലിച്ചിഴച്ചു.

Ramadan, TV show, Lioness, Attack, Host,
അപകടം മനസിലാക്കിയ സംഘാംഗങ്ങളില്‍ ചിലര്‍ സിംഹത്തില്‍ നിന്നും അവതാരകയെ രക്ഷപ്പെടുത്തുകയായിരുന്നു. നിസാര പരിക്കുകളോടെ ഒംറാനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

SUMMARY
: A Ramadan TV programme nearly turned into a tragedy after a lioness featured on the programme attacked the host.

Keywords: Ramadan, TV show, Lioness, Attack, Host,

Post a Comment

Previous Post Next Post