Follow KVARTHA on Google news Follow Us!
ad

ബാഗ്ദാദില്‍ 25 സ്ത്രീകളെ വെടിവെച്ചു കൊന്നു

ബാഗ്ദാദ്: (www.kvartha.com 13.07.2014) ബാഗ്ദാദില്‍ 25 സ്ത്രീകള്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. അജ്ഞാതരായ തോക്കുധാരികളാണ് ആക്രമണം നടത്തിയത്. Iraq, Iraq violence, Baghdad
ബാഗ്ദാദ്: (www.kvartha.com 13.07.2014) ബാഗ്ദാദില്‍ 25 സ്ത്രീകള്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. അജ്ഞാതരായ തോക്കുധാരികളാണ് ആക്രമണം നടത്തിയത്. ജനവാസ കേന്ദ്രത്തിലെ രണ്ട് കെട്ടിടങ്ങളിലാണ് തോക്കുധാരികള്‍ ആക്രമണം നടത്തിയത്. വ്യഭിചാര കേന്ദ്രങ്ങളുടെ നടത്തിപ്പിന് കുപ്രസിദ്ധിയാര്‍ജ്ജിച്ച സ്ഥലമാണിത്.

25 സ്ത്രീകള്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 4 പേര്‍ പുരുഷന്മാരാണ്. ജനവാസ കേന്ദ്രമായ സയൗനയിലെ രണ്ട് കെട്ടിടങ്ങളിലാണ് അവര്‍ ആക്രമണം നടത്തിയത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഒരു മുതിര്‍ന്ന പോലീസ് ഓഫീസറും മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സുന്നി മുന്നേറ്റം നടക്കുന്ന ഇറാഖില്‍ നിന്ന് ഇതാദ്യമായാണ് സ്ത്രീകള്‍ക്കെതിരെ ആക്രമണമുണ്ടായതായി റിപോര്‍ട്ട് വന്നത്.


SUMMARY
: Baghdad: Gunmen killed 25 women and wounded at least eight people today when they stormed two buildings in a residential Baghdad compound reputed to be used for prostitution, police and government sources said.

Keywords: Iraq, Iraq violence, Baghdad

Post a Comment