എയര്‍ ഇന്ത്യന്‍ വിമാനത്തിലെ യാത്രക്കാരുടെ വിലപ്പെട്ട രേഖകള്‍ നഷ്ടമായി

കണ്ണൂര്‍: (www.kvartha.com 30.07.2014)എയര്‍ ഇന്ത്യന്‍ വിമാനത്തിലെ യാത്രക്കാര്‍ക്ക് തീരാ ദുരിതം. വിമാനത്തില്‍ കയറാന്‍ ഒരുങ്ങുമ്പോള്‍ യാത്രക്കാരില്‍ നിന്നും വിമാനക്കമ്പനി അധികൃതര്‍ പിടിച്ചു വാങ്ങിയ ഹാന്‍ഡ് ബാഗ് തിരിച്ചുകിട്ടാതെ വിഷമിക്കുകയാണ് യാത്രക്കാര്‍.

വിമാനം കരിപ്പൂരിലിറങ്ങിയപ്പോള്‍ മറ്റ് സാധനങ്ങളെല്ലാം തിരിച്ചുകിട്ടിയപ്പോള്‍ അധികൃതര്‍ക്ക് നല്‍കിയ വിലപ്പെട്ട രേഖകളടങ്ങിയ ഹാന്‍ഡ് ബാഗ് മാത്രം തിരിച്ചുകിട്ടിയില്ലെന്നാണ് യാത്രക്കാരുടെ പരാതി.

അതുകൊണ്ട് തന്നെ എയര്‍ ഇന്ത്യക്കെതിരെ  നിയമനടപടിക്കൊരുങ്ങിയിരിക്കയാണ് കണ്ണൂര്‍ താണ സ്വദേശി ആദില്‍ ഫയാസ്. ഇദ്ദേഹം ഇതുസംബന്ധിച്ച് ചീഫ് വിജിലന്‍സ് ഓഫീസര്‍ക്കും എയര്‍പോര്‍ട്ട് മാനേജര്‍ക്കും പരാതി നല്‍കി കഴിഞ്ഞു.

ഹാന്‍ഡ് ബാഗിനകത്ത് സൂക്ഷിച്ചിരുന്ന തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ജനനസര്‍ട്ടിഫിക്കറ്റ് എന്നീ വിലപ്പെട്ട രേഖകളാണ് ഇദ്ദേഹത്തിന് നഷ്ടമായത്. കഴിഞ്ഞ നാലു ദിവസമായി ഇദ്ദേഹം ബാഗിനു വേണ്ടി നെട്ടോട്ടമോടുകയാണ്. മറ്റ് യാത്രക്കാര്‍ക്കും ഇതേ അനുഭവമാണെന്നാണ്  ആദില്‍ പറയുന്നത്.

Kannur, Passengers, Air India,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Kannur, Passengers, Air India, Complaint, Vigilance Court, Kerala.

Post a Comment

Previous Post Next Post