Follow KVARTHA on Google news Follow Us!
ad

ട്രെയിന്‍ അട്ടിമറിയെന്ന് വ്യാജ സന്ദേശമയച്ച യുവാവിന് മാനസിക വിഭ്രാന്തിയെന്ന് പോലീസ്

മംഗലാപുരത്തിനും മലപ്പുറത്തിനും ഇടയില്‍ നാല് മാസത്തിനിടയില്‍ ട്രെയിന്‍ അട്ടിമറിയുണ്ടാകുമെന്ന് മൊബൈല്‍ ഫോണില്‍ Kasaragod, Kanhangad, Arrest, Police, Railway, Case, Kerala, Vijayakumar, Threatening
കാഞ്ഞങ്ങാട്: (www.kvartha.com 29.06.2014) മംഗലാപുരത്തിനും മലപ്പുറത്തിനും ഇടയില്‍ നാല് മാസത്തിനിടയില്‍ ട്രെയിന്‍ അട്ടിമറിയുണ്ടാകുമെന്ന് മൊബൈല്‍ ഫോണില്‍ വ്യാജ സന്ദേശമയച്ച സംഭവത്തില്‍ പിടിയിലായ കാഞ്ഞങ്ങാട് സ്വദേശിക്ക് മാനസിക വിഭ്രാന്തിയാണെന്ന് പോലീസ്. ഇയാള്‍ മനോരോഗത്തിന് ചികിത്സയിലാണെന്നും പോലീസ് പറയുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് കാഞ്ഞങ്ങാട് കാഞ്ഞിരടുക്കം സ്വദേശി വിജയകുമാറിനെ (31) പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രിയാണ് ട്രെയിന്‍ അട്ടിമറിയുണ്ടാകുമെന്ന അഞ്ജാത സന്ദേശം തിരുവനന്തപുരം റയില്‍വേ പോലീസ് ആസ്ഥാനത്ത് ലഭിച്ചത്. റയില്‍വേ പോലീസിന്റെ ടോള്‍ഫ്രീ മൊബൈല്‍ നമ്പറിലേക്കാണ് മലയാളത്തിലുള്ള സന്ദേശം ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് അയച്ചത്. ഒരേ നമ്പരില്‍നിന്ന് രണ്ട് സന്ദേശമാണ് ലഭിച്ചത്. തുടര്‍ന്ന് പോലീസും സൈബര്‍ സെല്ലും നടത്തിയ അന്വേഷണത്തില്‍ സിം കാര്‍ഡിന്റെ ഉടമ വിജയകുമാറാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് അമ്പലത്തറ, ബേക്കല്‍ പോലീസിന്റെ സഹായത്തോടെ ശനിയാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെ റെയില്‍വേ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. കണ്ണൂര്‍ റെയില്‍വേ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇതേതരത്തിലുള്ള മൂന്ന് ഭീഷണി സന്ദേശങ്ങള്‍ അയച്ചതായി പോലീസ് കണ്ടെത്തി. ഇതില്‍ രണ്ടാമത്തെ സന്ദേശമാണ് തിരുവനന്തപുരത്തെ റെയില്‍വേ ആസ്ഥാനത്തേക്ക് അയച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Kasaragod, Kanhangad, Arrest, Police, Railway, Case, Kerala, Vijayakumar, Threatening

Keywords: Kasaragod, Kanhangad, Arrest, Police, Railway, Case, Kerala, Vijayakumar, Threatening. 

Post a Comment