Follow KVARTHA on Google news Follow Us!
ad

പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം.കെ.നാരായണന്‍ രാജിവെച്ചു

പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം.കെ.നാരായണന്‍ രാജിവെച്ചു. ഹെലികോപ്ടര്‍ അഴിമതി കേസുമായി Kolkota, Helicopter, CBI, Corruption, Congress, Narendra Modi, National,
കൊല്‍ക്കത്ത: (www.kvartha.com 30.06.2014) പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം.കെ.നാരായണന്‍ രാജിവെച്ചു.

ഹെലികോപ്ടര്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മലയാളി കൂടിയായ എം കെ നാരായണനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. 2005ല്‍ എം കെ നാരായണന്‍ ദേശീയ സുരക്ഷ ഉപദേഷ്ടവായിരുന്ന സമയത്ത്  ഇറ്റലിയിലെ അഗസ്റ്റാ വെസ്റ്റലാന്‍ഡ് കമ്പനിയില്‍ നിന്ന്, വി.വി.ഐ.പികള്‍ക്ക് സഞ്ചരിക്കാന്‍ 12 അത്യാധുനിക ഹെലികോപ്ടറുകള്‍ വാങ്ങാനുള്ള കരാര്‍ അഴിമതിയുമായി ബന്ധപ്പെട്ട നിര്‍ണായക യോഗം നടന്നിരുന്നു. ഇതില്‍ നാരായണനും പങ്കെടുത്തിരുന്നു. അതുമായി ബന്ധപ്പെട്ടാണ് സി ബി ഐ എം കെ നാരായണനെ ചോദ്യം ചെയ്തത്.

ഭരണഘടന പദവിയിലിരിക്കുമ്പോള്‍ സി ബി ഐയുടെ ചോദ്യം ചെയ്യലിന് വിധേയമായതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. നേരത്തെ എന്‍ ഡി എ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമിച്ച സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരോട് രാജിവെക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പദവിയില്‍ തുടരാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയുള്ള സാഹചര്യത്തില്‍ രാജിവെക്കാന്‍ തയ്യാറല്ലെന്ന് ഗവര്‍ണര്‍ അറിയിക്കുകയായിരുന്നു.

West Bengal governor M K Narayanan resigns, Kolkota, Helicopter, CBI, Corruption,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഐ.എന്‍എല്‍ നേതാവ് കെ.എം മൂസ ഹാജി പൂനയില്‍ കുഴഞ്ഞ് വീണ് മരിച്ചു
Keywords: West Bengal governor M K Narayanan resigns, Kolkota, Helicopter, CBI, Corruption, Congress, Narendra Modi, National.

Post a Comment