Follow KVARTHA on Google news Follow Us!
ad

മോഡി എന്നെ തെറ്റിദ്ധരിച്ചു: വിദ്യ ബാലന്‍

കൊല്‍ക്കത്ത: (www.kvartha.com 30.06.2014) തന്റെ പുതിയ ചിത്രമായ ബോബി ജാസൂസിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതിന്റെ അമ്പരപ്പിലാണ് ബോളീവുഡ് നടി വിദ്യ ബാലന്‍. BJP, Protest, Bobby Jasoos, Vidya Balan, Prime minister, Narendra Modi,
കൊല്‍ക്കത്ത: (www.kvartha.com 30.06.2014) തന്റെ പുതിയ ചിത്രമായ ബോബി ജാസൂസിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതിന്റെ അമ്പരപ്പിലാണ് ബോളീവുഡ് നടി വിദ്യ ബാലന്‍. കുറ്റാന്വേഷകയായി ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുന്ന വിദ്യ 12ഓളം പ്രഛന്ന വേഷങ്ങള്‍ ധരിക്കുന്നുണ്ട്. എന്നാല്‍ ഇതിലൊരു വേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അനുസ്മരിപ്പിക്കുന്നത് ബിജെപിയെ ചൊടിപ്പിച്ചു. ഇവര്‍ വിദ്യ ബാലനും ചിത്രത്തിനുമെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

കൂടാതെ ചിത്രത്തിന്റെ പ്രമോഷനുവേണ്ടി മോഡിയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഗുജറാത്തിലെ ബറോഡയിലെത്തിയ വിദ്യയ്‌ക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയും ചെയ്തു. മോഡി തന്റെ ജൈത്രയാത്ര തുടങ്ങിയ ചായക്കടയില്‍ കയറാന്‍ ശ്രമിച്ച വിദ്യയെ ബിജെപി പ്രവര്‍ത്തകര്‍ തടയുകയും ചെയ്തു.

അതേസമയം തന്റെ ഉദ്ദേശത്തെ ബിജെപി പ്രവര്‍ത്തകര്‍ തെറ്റിദ്ധരിച്ചതാണെന്ന് വിദ്യ പറഞ്ഞു. ഇതില്‍ ദുഖമുണ്ട്. ഇപ്പോള്‍ പ്രധാനമന്ത്രിയായ മോഡിയുടെ ജീവിതം ആര്‍ക്കും പ്രചോദനമാണ്. ചിത്രത്തിന്റെ പ്രമോഷനൊപ്പം അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ കൂടിയായിരുന്നു ഞാന്‍ ബറോഡയിലെത്തിയത്. എന്നാല്‍ അദ്ദേഹവും കൂട്ടരും എന്നെ തെറ്റിദ്ധരിച്ചു വിദ്യ പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: A day after some BJP workers protested against actress Vidya Balan’s attempt to promote her forthcoming release Bobby Jasoos in an outfit resembling Prime Minister Narendra Modi in Vadodara, the National Award-winner said in Kolkata on Saturday it was “unfortunate” and “felt bad” that her intention had been “misunderstood”.

Keywords: BJP, Protest, Bobby Jasoos, Vidya Balan, Prime minister, Narendra Modi,

Post a Comment