Follow KVARTHA on Google news Follow Us!
ad

ഡല്‍ഹിയില്‍ രണ്ട് ആഫ്രിക്കന്‍ വനിതകളെ ബലാല്‍സംഗം ചെയ്തു

ന്യൂഡല്‍ഹി: (www.kvartha.com 29.06.2014) ഡല്‍ഹിയില്‍ രണ്ട് വിദേശ വനിതകള്‍ ബലാല്‍സംഗത്തിനിരയായി. താന്‍സാനിയന്‍ പൗരകളാണ് ബലാല്‍സംഗം ചെയ്യപ്പെട്ടത്. Delhi, Rape, African women, Arrest, Tanzania,
ന്യൂഡല്‍ഹി: (www.kvartha.com 29.06.2014) ഡല്‍ഹിയില്‍ രണ്ട് വിദേശ വനിതകള്‍ ബലാല്‍സംഗത്തിനിരയായി. താന്‍സാനിയന്‍ പൗരകളാണ് ബലാല്‍സംഗം ചെയ്യപ്പെട്ടത്. ഡല്‍ഹിയിലെ സരോജിനി നഗറിലെ താമസക്കാരാണ് യുവതികള്‍.

പോലീസ് കണ്ട്രോള്‍ റൂമിലേയ്ക്ക് ലഭിച്ച ടെലിഫോണ്‍ കോളിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കഴിഞ്ഞ ദിവസം വൈകിട്ട് 4.30ഓടെ സരോജിനി നഗറിലെ വസതിയിലെത്തിയത്. വീട്ടിലെത്തിയ പോലീസിന് ബലാല്‍സംഗത്തിനിരയായ യുവതികളേയും രണ്ട് യുവാക്കളേയുമാണ് കാണാന്‍ കഴിഞ്ഞത്.

Delhi, Rape, African women, Arrest, Tanzania, യുവതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് യുവാക്കളെ അറസ്റ്റുചെയ്തു. സതീഷ്, കുനല്‍ എന്നിവരാണ് അറസ്റ്റിലായത്. 27 വയസാണ് പ്രതികളുടെ പ്രായം.

വടക്കന്‍ ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ വെച്ചാണ് യുവതികള്‍ പ്രതികളെ പരിചയപ്പെടുന്നത്. തുടര്‍ന്ന് നാലുപേരും യുവതികളുടെ താമസസ്ഥലത്തെത്തി ഒരുമിച്ച് മദ്യപിച്ചു. ഇതിനിടെ പ്രതികള്‍ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാല്‍ യുവതികള്‍ ഇത് നിഷേധിച്ചു. പ്രതികളുമായുണ്ടായ തര്‍ക്കമാണ് ബലാല്‍സംഗത്തില്‍ കലാശിച്ചതെന്നാണ് യുവതികള്‍ പരാതിയില്‍ പറയുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
 

SUMMARY: New Delhi: Two Tanzanian women were allegedly raped by two men in south Delhi's Sarojini Nagar area, the police said on Saturday.

Keywords: Delhi, Rape, African women, Arrest, Tanzania,

Post a Comment