Follow KVARTHA on Google news Follow Us!
ad

ജീന്‍സിടാന്‍ സമ്മതിച്ചില്ല, ഭാര്യയ്ക്ക് വിവാഹമോചനം

ജീന്‍സും കുര്‍ത്തയും ധരിക്കാന്‍ അനുവദിക്കാത്ത ഭര്‍ത്താവില്‍നിന്നു യുവതിക്കു വിവാഹമോചനം Mumbai, Court, India, Marriage, Coupels, National, ‘Objecting to wife wearing jeans, kurta is ground for divorce’
മുംബൈ:(www.kvartha.com 29.06.2014) ജീന്‍സും കുര്‍ത്തയും ധരിക്കാന്‍ അനുവദിക്കാത്ത ഭര്‍ത്താവില്‍നിന്ന് യുവതിക്കു വിവാഹമോചനം അനുവദിച്ച് കുടുംബകോടതി വിധി. യുവതിയുടെ പരാതിയെ തുടര്‍ന്നാണ് കോടതി വിവാഹ മോചനം അനുവദിച്ചത്. സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലെ 27(1)(d) വകുപ്പുപ്രകാരം ഭാര്യയോടുള്ള ക്രൂരത എന്നു നിരീക്ഷിച്ചാണ് മുംബൈ കുടുംബകോടതി  വിവാഹ മോചനം അനുവദിച്ചത്. പ്രിന്‍സിപ്പല്‍ ജഡ്ജി ഡോ. ലക്ഷ്മി റാവുവിന്റേതാണ് നടപടി.

സാരിയല്ലാതെ മറ്റൊരുവസ്ത്രവും ധരിക്കാന്‍ തന്റെ ഭര്‍ത്താവ് അനുവദിക്കുന്നില്ലെന്നായിരുന്നു താനെ അമ്പര്‍നാഥ് നിവാസിയായ യുവതിയുടെ പരാതി. 2010 ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഇഷ്ടവസ്ത്രം ധരിക്കുന്നതു വിലക്കിയത് ക്രൂരതയായാണു കണക്കാക്കേണ്ടതെന്നും ആരോപണം തെളിഞ്ഞതിനാലാണു വിവാഹമോചനം അനുവദിച്ചതെന്നും ജഡ്ജി വ്യക്തമാക്കി.

ഇതുകൂടാതെ പീഡന പരാതിയും യുവതി കോടതിയില്‍ നല്‍കി. ഭര്‍ത്താവും കുടുംബവും ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നാണ് പരാതി. എന്നാല്‍ തനിക്ക് മാസം 10,000 രൂപ ചെലവിന് നല്‍കണമെന്ന യുവതിയുടെ പരാതി തള്ളിയ കോടതി കേസിന്റെ ചെലവിനായി 5,000 രൂപ പരാതിക്കാരിക്ക് നല്‍കാന്‍ വിധിച്ചു.

Mumbai, Court, India, Marriage, Coupels, National, ‘Objecting to wife wearing jeans, kurta is ground for divorce’

SUMMARY: Objecting to wife wearing Kurta and Jeans and forcing her to wear saree amounts to cruelty inflicted by husband and can be a ground to seek divorce, a family court here has ruled.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Mumbai, Court, India, Marriage, Coupels, National, ‘Objecting to wife wearing jeans, kurta is ground for divorce’

Post a Comment