Follow KVARTHA on Google news Follow Us!
ad

ലിഫ്റ്റിനുള്ളില്‍ ഭര്‍തൃമയിക്ക് മുന്‍പില്‍ നഗ്‌നതാ പ്രദര്‍ശനം; ബാങ്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ദുബൈ: (www.kvartha.com 30.06.2014) ലിഫ്റ്റിനുള്ളില്‍ ഒറ്റപ്പെട്ടുപോയ ഭര്‍തൃമയിക്ക് മുന്‍പില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച ബാങ്ക് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തുUAE, Dubai, House wife, Molestation, Exposing himself, Lift,
ദുബൈ: (www.kvartha.com 30.06.2014) ലിഫ്റ്റിനുള്ളില്‍ ഒറ്റപ്പെട്ടുപോയ ഭര്‍തൃമയിക്ക് മുന്‍പില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച ബാങ്ക് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. 32കാരനായ ഈജിപ്ഷ്യന്‍ പൗരനാണ് അറസ്റ്റിലായത്. നഗ്‌നത പ്രദര്‍ശനത്തിന് പുറമെ 19കാരിയായ വീട്ടമ്മയെ ഇയാള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായും പരാതിയുണ്ട്.

ഇക്കഴിഞ്ഞ ഏപ്രിലില്‍ സിലികോണ്‍ ഒയാസിസ് അപാര്‍ട്ട്‌മെന്റിലാണ് സംഭവം നടന്നത്. ലിഫ്റ്റിനുള്ളില്‍ കയറിയ പ്രതി മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടുകൊണ്ടിരുന്നതായി യുവതി പരാതിയില്‍ പറയുന്നു. ഇതിനിടയില്‍ ഇയാള്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ താല്പര്യമുണ്ടെന്ന് അറിയിക്കുകയുമായിരുന്നു. തന്റെ സ്വകാര്യ ഭാഗങ്ങള്‍ ഭര്‍തൃമയിക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കാനും ഇയാള്‍ തയ്യാറായി. ഇതെല്ലാം കണ്ട് യുവതി നിലവിളിക്കാന്‍ തുടങ്ങിയതോടെ ഇയാള്‍ മൂന്നാം നിലയില്‍ ഇറങ്ങി രക്ഷപ്പെട്ടു.

UAE, Dubai, House wife, Molestation, Exposing himself, Lift,
എന്നാല്‍ മുറിയിലെത്തിയ യുവതി ഭര്‍ത്താവിനെ വിവരമറിയിച്ചു. ഭര്‍ത്താവ് ദുബൈ പോലീസില്‍ വിളിച്ച് വിവരം നല്‍കുകയും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ അറസ്റ്റുചെയ്യുകയുമായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: A man is accused of exposing himself to a teenager in a lift and molesting her as he watched pornography on his mobile phone.

Keywords: UAE, Dubai, House wife, Molestation, Exposing himself, Lift,

Post a Comment