Follow KVARTHA on Google news Follow Us!
ad

മഅ്ദനിയുടെ ജാമ്യം: തീരുമാനത്തിന് കര്‍ണാടകയ്ക്ക് സുപ്രീംകോടതി ഒരാഴ്ചകൂടി സമയം നല്‍കി

ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ Abdul-Nasar-Madani, Supreme Court of India, Bail plea, Jail, National, Karnataka Government.
ന്യൂഡല്‍ഹി: (www.kvartha.com 30.06.2014) ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ കര്‍ണാടക സര്‍ക്കാറിന് സുപ്രീം കോടതി ഒരാഴ്ചകൂടി സമയം അനുവദിച്ചു. രോഗിയായ തനിക്ക് കര്‍ണാടക സര്‍ക്കാര്‍ ചികിത്സ നിഷേധിച്ചെന്നും സ്വന്തം നിലയില്‍ ചികിത്സ നടത്താന്‍ സൗകര്യം അനുവദിക്കണമെന്നും മഅ്ദനി തിങ്കളാഴ്ച സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

കണ്ണിന്റെ ചികിത്സക്കായി ജാമ്യം അനുവദിക്കണമെന്നായിരുന്നു മഅ്ദനിയുടെ ഹര്‍ജിയിലെ പ്രധാന ആവശ്യം. ജസ്റ്റിസുമാരായ ശിവകീര്‍ത്തി സിങ്, ജെ. ചെലമേശ്വര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മഅ്ദനിക്കുവേണ്ടി പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഹാജരായിരുന്നു.

കഴിഞ്ഞ മാര്‍ച്ച് 28ന് മഅ്ദനിയെ നേത്ര ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ സുപ്രീംകോടതി കര്‍ണാടക സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മഅ്ദനിയെ അഗര്‍വാള്‍ കണ്ണാശുപത്രിയിലും സൗഖ്യ ആയുര്‍വേദ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നുവെങ്കിലും  നേത്രശസ്ത്രക്രിയ നടത്തിയിരുന്നില്ല. മഅ്ദനിയുടെ ശാരീരികസ്ഥിതി മോശമായ അവസ്ഥയിലായിരുന്നതിനാല്‍ ശസ്ത്രക്രിയ നടത്താന്‍ സാധിക്കുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

മഅ്ദനിയെ കൂടുതല്‍ ദിവസം ആശുപത്രിയില്‍ കിടത്തുകയും നിരീക്ഷിക്കുകയും ചെയ്തതിന് ശേഷമേ ശസ്ത്രക്രിയ നടത്താന്‍ കഴിയുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മഅ്ദനി സ്വന്തം നിലയില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.
Abdul-Nasar-Madani, Supreme Court of India, Bail plea, Jail, National, Karnataka Government.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also read:
പാണത്തൂരില്‍ സി.പി.എം. പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു; പനത്തടിയില്‍ ഹര്‍ത്താല്‍

Keywords: Abdul-Nasar-Madani, Supreme Court of India, Bail plea, Jail, National, Karnataka Government.

Post a Comment