Follow KVARTHA on Google news Follow Us!
ad

ബംഗാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; 4 പ്രതികള്‍ക്കും ജീവപര്യന്തം

പ്രായപൂര്‍ത്തിയാകാത്ത ബംഗാളി പെണ്‍കുട്ടിയെ കണ്ണൂരില്‍ കൂട്ടമാനഭംഗത്തിനിരയാക്കിയKannur, Love, Court, River, Youth, hospital, Treatment, Molestation, Kerala,
കണ്ണൂര്‍:(www.kvartha.com 30.06.2014) പ്രായപൂര്‍ത്തിയാകാത്ത ബംഗാളി പെണ്‍കുട്ടിയെ കണ്ണൂരില്‍ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ നാലു പ്രതികള്‍ക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതികള്‍ ഒരു ലക്ഷം രൂപ വീതം പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചു. പിഴത്തുക പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കും.

ഉളിക്കല്‍ വയത്തൂര്‍ പ്ലാത്തോട്ടത്തില്‍ പി.സി.ബിജു (40), ഉളിക്കല്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മേപ്പാടി കണ്ണോത്തുവീട്ടില്‍ മുഹമ്മദ് ഷെരീഫ് (30), ഉളിക്കല്‍ കൊമ്പനപറമ്പില്‍ മുഹമ്മദ് സാലി (25), ഉളിക്കല്‍ മണിപ്പാറ നുച്ച്യാട് നടുത്തുടിയില്‍ എന്‍.ഐ.ജംഷീര്‍ (23)എന്നിവരെയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ്  വി.ഷെര്‍സി ശിക്ഷിച്ചത്.

 2011 ഡിസംബര്‍ 24 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരിട്ടിയിലുള്ള കാമുകനെ തേടി മുര്‍ഷിദാബാദ് കബില്‍പൂര്‍ സ്വദേശിനിയായ ബംഗാള്‍ പെണ്‍കുട്ടി    രണ്ടു ബന്ധുക്കള്‍ക്കൊപ്പം കേരളത്തിലെത്തിയതായിരുന്നു.

വീരാജ്‌പേട്ട പെരുമ്പാടിയില്‍ ബസ് കാത്തുനിന്നിരുന്ന പെണ്‍കുട്ടിയെയും ബന്ധുക്കളെയും ഇരിട്ടിയിലെത്താക്കാമെന്ന് പറഞ്ഞ് ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന  ലോറിയില്‍ പ്രതികള്‍  കയറ്റുകയായിരുന്നു.

ലോറി വയത്തൂരിലെത്തിയപ്പോള്‍ പെണ്‍കുട്ടിയോടൊപ്പമുണ്ടായിരുന്ന ബന്ധുക്കളായ രണ്ടു യുവാക്കളെയും മര്‍ദ്ദിച്ചവശരാക്കി സംഘം പെണ്‍കുട്ടിയെ പുഴക്കരയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്നാണ്  പ്രോസിക്യൂഷന്‍ കേസ്.

സംഭവത്തെ തുടര്‍ന്ന് മാനസികനില തകര്‍ന്ന പെണ്‍കുട്ടി മാസങ്ങളോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. കേസിന്റെ വിചാരണ കഴിയുന്നതുവരെ  തിരുവനന്തപുരത്തെ മഹിളാ മന്ദിരത്തിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്.

വിചാരണ പൂര്‍ത്തിയായശേഷം തിരികെ ബംഗാളിലേക്ക് പോവുകയായിരുന്നു. ഇപ്പോള്‍ ബംഗാള്‍ സര്‍ക്കാരിന്റെ സംരക്ഷണയിലാണ് പെണ്‍കുട്ടി. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സംസ്ഥാന സര്‍ക്കാര്‍ മൂന്നുലക്ഷം രൂപ ധനസഹായമായി നല്‍കിയിരുന്നു.

 Bengali girl gang-rape case , 4 accused found guilty, Kannur, Love, Court, River, Youth,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Bengali girl gang-rape case , 4 accused found guilty, Kannur, Love, Court, River, Youth, Hospital, Treatment, Molestation, Kerala.

Post a Comment