Follow KVARTHA on Google news Follow Us!
ad

ഒരു ദിവസം കൂടി ഇറാഖില്‍ കഴിയാനാകില്ല: ഇന്ത്യന്‍ നഴ്‌സുമാര്‍

ബാഗ്ദാദ്: (www.kvartha.com 30.06.2014) യുദ്ധഭൂമിയായി മാറിയ ഇറാഖില്‍ ഒരു ദിവസം കൂടി കഴിയാനാകില്ലെന്ന് ഇന്ത്യന്‍ നഴ്‌സുമാര്‍. Iraq, Islamic State of Iraq and Syria, India, Indian nurses, Tikrit
ബാഗ്ദാദ്: (www.kvartha.com 30.06.2014) യുദ്ധഭൂമിയായി മാറിയ ഇറാഖില്‍ ഒരു ദിവസം കൂടി കഴിയാനാകില്ലെന്ന് ഇന്ത്യന്‍ നഴ്‌സുമാര്‍. മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ജന്മനാടായ തികൃതിലാണ് 46 ഇന്ത്യന്‍ നഴ്‌സുമാര്‍ കുടുങ്ങിക്കിടക്കുന്നത്.

ചുറ്റും ബോംബ് സ്‌ഫോടനങ്ങളാണ്. പ്രാണഭീതിയിലാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. ഇനിയൊരു ദിവസം പോലും ഇവിടെ കഴിയാനാകില്ല. ഞങ്ങളെ എത്രയും പെട്ടെന്ന് ഇവിടെനിന്ന് രക്ഷിക്കണമെന്നുമാണ് നഴ്‌സുമാര്‍ ബിബിസി റിപോര്‍ട്ടറോട് പറഞ്ഞത്.

വ്യോമാക്രമണത്തില്‍ തകര്‍ന്ന ആശുപത്രിയിലെ മുറിയിലാണ് തങ്ങള്‍ കഴിയുന്നതെന്ന് മറീന ജോസ് എന്ന നഴ്‌സ് പറയുന്നു.
Iraq, Islamic State of Iraq and Syria, India, Indian nurses, Tikritരാത്രിയുണ്ടാകുന്ന വ്യോമാക്രമണങ്ങളില്‍ ആശുപത്രി കെട്ടിടം കുലുങ്ങുകയാണ്. റെഡ് ക്രോസിന്റെ ചില സന്നദ്ധപ്രവര്‍ത്തകര്‍ 3 ദിവസങ്ങള്‍ക്ക് മുന്‍പ് ഞങ്ങളുടെ അടുത്തെത്തിയിരുന്നു.
ബാഗ്ദാദിലേയ്ക്കുള്ള റോഡു ഗതാഗതം പുനരാരംഭിച്ചാല്‍ ഞങ്ങളെ കൊണ്ടുപോകാന്‍ വാഹനങ്ങളുമായി എത്താമെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ഒരു ദിവസം കൂടി കഴിയാനാകാത്ത നിലയാണുള്ളത് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മറ്റൊരു നഴ്‌സ് പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: Baghdad: Trapped inside a hospital in Tikrit, with mind-boggling bomb explosions bursting every now and then, life of the 46 Indian nurses stuck in Saddam Hussein's hometown is almost hanging by thread and they want to be evacuated from there as soon as possible.

Keywords: Iraq, Islamic State of Iraq and Syria, India, Indian nurses, Tikrit

Post a Comment