Follow KVARTHA on Google news Follow Us!
ad

ഇസ്ലാമീക രാഷ്ട്രം പ്രഖ്യാപിച്ച് സുന്നി പോരാളികള്‍; അബൂബക്കര്‍ അല്‍ബാഗ്ദാദി ഖലീഫ

ബാഗ്ദാദ്: (www.kvartha.com 30.06.2014) ഇറാഖിലും സിറിയയിലുമായി പിടിച്ചെടുത്ത പ്രദേശങ്ങള്‍ ഇസ്ലാമീക രാഷ്ട്രമായി സുന്നി പോരാളി സംഘടനായ ഐ.എസ്.ഐ.എസ് പ്രഖ്യാപിച്ചു. Iraq, Islamic State of Iraq and Syria, Al Qaeda, IRAQ WAR
ബാഗ്ദാദ്: (www.kvartha.com 30.06.2014) ഇറാഖിലും സിറിയയിലുമായി പിടിച്ചെടുത്ത പ്രദേശങ്ങള്‍ ഇസ്ലാമീക രാഷ്ട്രമായി സുന്നി പോരാളി സംഘടനായ ഐ.എസ്.ഐ.എസ് പ്രഖ്യാപിച്ചു. സംഘടനയുടെ മേധാവി അബൂബക്കര്‍ അല്‍ബാഗ്ദാദിയെ പുതിയ രാജ്യത്തിന്റെ ഖലീഫ(ഭരണാധികാരി)യായും പ്രഖ്യാപിച്ചു.

സിറിയയിലെ ആലപ്പോ മുതല്‍ കിഴക്കന്‍ ഇറാഖിലെ ദിയാല പ്രവിശ്യവരെയാണ് പുതിയ ഇസ്ലാമീക രാജ്യം വ്യാപിച്ചുകിടക്കുന്നതെന്നും സംഘടന പറഞ്ഞു. ഈ പ്രദേശങ്ങള്‍ ഇപ്പോള്‍ ഐ.എസ്.ഐ.എസിന്റെ നിയന്ത്രണത്തിലാണ്.

പാശ്ചാത്യ സംസ്‌ക്കാരമായ ജനാധിപത്യത്തെ വലിച്ചെറിഞ്ഞ് പുതിയ ഖലീഫ അല്‍ബാഗ്ദാദിയുടെ കീഴില്‍ രാജ്യങ്ങളെകൊണ്ടുവരാന്‍ ലോക മുസ്ലീങ്ങള്‍ തയ്യാറാകണമെന്നും ഐ.എസ്.ഐ.എസ് വക്താവ് അബു മുഹമ്മദ് അല്‍അദ്‌നാനി പറഞ്ഞു. ഓണ്‍ലൈന്‍ വഴി റമദാന്‍ വ്രതാരംഭ ദിനത്തിലാണ് ഐ.എസ്.ഐ.എസ് പ്രഖ്യാപനം നടത്തിയത്.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: Baghdad: In what connotes the increasing menace of the insurgency in Iraq, the al Qaeda breakaway faction - the Islamic State of Iraq and Syria (ISIS) – have announced the establishment of an 'Islamic State' in the territories that they have captured across Iraq and Syria.

Keywords: Iraq, Islamic State of Iraq and Syria, Al Qaeda, IRAQ WAR

Post a Comment