Follow KVARTHA on Google news Follow Us!
ad

1400 പേര്‍ മരിച്ച ഗോള്‍ഡന്‍ ഗേറ്റില്‍ ചാടി ആത്മഹത്യ ചെയ്യുന്നവര്‍ക്ക് ഇനി പണി കിട്ടും

കാലിഫോര്‍ണിയയിലെ ഗോള്‍ഡന്‍ ഗേറ്റ് പാലത്തില്‍ ആത്മഹത്യ ചെയ്യാനെത്തുന്നവര്‍ക്ക്New York, River, Live Telecast, World,
ന്യൂയോര്‍ക്ക്: (www.kvartha.com 30.06.2014) കാലിഫോര്‍ണിയയിലെ ഗോള്‍ഡന്‍ ഗേറ്റ് പാലത്തില്‍ ആത്മഹത്യ ചെയ്യാനെത്തുന്നവര്‍ക്ക് ഇനി നിരാശയായിരിക്കും ഫലം.

പാലത്തിലൂടെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പാലത്തില്‍ നിന്നും  ചാടുന്നവരെ രക്ഷപ്പെടുത്താനായി  സര്‍ക്കാര്‍  പ്രത്യേക വലകള്‍ തയ്യാറാക്കുന്നു.  7.6 കോടി ഡോളര്‍ ചെലവിട്ടാണ് സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ വലകള്‍ ഉണ്ടാക്കുന്നത്.

കഴിഞ്ഞ  80 വര്‍ഷത്തിനുള്ളില്‍ 1,400 ലേറെ പേര്‍ ഈ പാലത്തില്‍ നിന്നും  ചാടി ആത്മഹത്യ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ആത്മഹത്യ കുറയ്ക്കാനായി കോടിക്കണക്കിന് രൂപ ചെലവിട്ട് വല നിര്‍മിക്കാനുള്ള നിര്‍ദേശം ഭരണകൂടം ഞായറാഴ്ചയാണ്  നല്‍കിയത്.

ഫെഡറല്‍ സ്‌റ്റേറ്റ് ഭരണകൂടങ്ങളും ഹൈവേ ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അധികൃതരുമാണ് വലയ്ക്കാവശ്യമായ  ഫണ്ട് നല്‍കുന്നത്. വല നിര്‍മിച്ചുകഴിയുന്നതോടെ  ആത്മഹത്യകളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ആത്മഹത്യ ചെയ്യാനായി പാലത്തില്‍ നിന്നും ചാടുന്നവരെ നദിയിലേക്ക് കടക്കാന്‍ അനുവദിക്കാതെ വലയില്‍ കുടുക്കാനാണ് സര്‍ക്കാര്‍ ഇത്തരം പദ്ധതി ആവിഷ്‌ക്കരിക്കുന്നത്.

ആത്മഹത്യ തടയുന്നതിന് ടെലിഫോണ്‍ ഹോട്ട് ലൈന്‍ അടക്കമുള്ള നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നേരത്തെ നടപ്പാക്കിയിരുന്നുവെങ്കിലും അതെല്ലാം പരാജയപ്പെടുകയും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുകയുമായിരുന്നു. ഇതാണ് കോടികള്‍ മുടക്കി  വലകളുണ്ടാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

Golden Gate Bridge suicide barrier funding OK'd, California, Net, New York, River,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Golden Gate Bridge suicide barrier funding OK'd, California, Net, New York, River, Live Telecast, World.

Post a Comment