Follow KVARTHA on Google news Follow Us!
ad

പ്രണയവിവാഹം: കുടുംബാംഗങ്ങള്‍ ദമ്പതികളെ കഴുത്തറുത്ത് കൊന്നു

ലാഹോര്‍(പാക്കിസ്ഥാന്‍): (www.kvartha.com 29.06.2014) പ്രണയവിവാഹിതരായ ദമ്പതികളെ കുടുംബാംഗങ്ങള്‍ കഴുത്തറുത്ത് കൊന്നു Lahore, Pakistan, Slit, Murder, Couples, Love marriage,
ലാഹോര്‍(പാക്കിസ്ഥാന്‍): (www.kvartha.com 29.06.2014) പ്രണയവിവാഹിതരായ ദമ്പതികളെ കുടുംബാംഗങ്ങള്‍ കഴുത്തറുത്ത് കൊന്നു. ജൂണ്‍ 18നാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെയായിരുന്നു 17കാരിയും 31കാരനും വിവാഹിതരായത്. പാക്കിസ്ഥാനിലെ പഞ്ചാബി ഗ്രാമമായ സത്രയിലാണ് ഇരട്ടകൊലപാതകങ്ങള്‍ നടന്നത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇരുവരേയും വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരേയും ദമ്പതികളായി അംഗീകരിച്ചെന്നും കുടുംബത്തിന്റെ അനുഗ്രഹം ഉണ്ടാകുമെന്നുമാണ് മാതാപിതാക്കള്‍ പെണ്‍കുട്ടിയോട് പറഞ്ഞത്. എന്നാല്‍ വീട്ടിലെത്തി അല്പ സമയം കഴിഞ്ഞപ്പോള്‍ തന്നെ കുടുംബാംഗങ്ങളുടെ വിധം മാറി.


ദമ്പതികളുടെ കൈകളും കാലുകളും കെട്ടിയിട്ടശേഷം ഇരുവരേയും കഴുത്തറുത്ത് കൊല്ലുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് പോലീസ് കുടുംബാംഗങ്ങളെ അറസ്റ്റുചെയ്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
 

SUMMARY: Lahore, Pakistan: A young couple in Pakistan were tied up and had their throats slit with scythes after they married for love, police said Saturday.

Keywords: Lahore, Pakistan, Slit, Murder, Couples, Love marriage,


Post a Comment