Follow KVARTHA on Google news Follow Us!
ad

രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടി കോണ്‍ഗ്രസ്: ബിജെപി

ന്യൂഡല്‍ഹി: (www.kvartha.com 29.06.2014) രാജ്യത്തെ ഏറ്റവും വലിയ വര്‍ഗിയ പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് ബിജെപി. മതേതരത്വത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കി Congress, BJP, AK Antony, Secularism
ന്യൂഡല്‍ഹി: (www.kvartha.com 29.06.2014) രാജ്യത്തെ ഏറ്റവും വലിയ വര്‍ഗിയ പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് ബിജെപി. മതേതരത്വത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കി ന്യൂനപക്ഷത്തെ മുതലെടുക്കാനാണ് കോണ്‍ഗ്രസുകാര്‍ ശ്രമിക്കുന്നത് ബിജെപി നേതാവ് സിദ്ധാര്‍ത്ഥ് നാഥ് സിംഗ് പറഞ്ഞു. ആന്റണിയുടെ പ്രസ്താവന മതന്യൂനപക്ഷങ്ങളോടുള്ള കോണ്‍ഗ്രസിന്റെ മനോഭാവമാണ് എടുത്തുകാണിക്കുന്നത്. വോട്ട് നേടാനുള്ള മാര്‍ഗം മാത്രമാണ് കോണ്‍ഗ്രസിന് ന്യൂനപക്ഷങ്ങള്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷ പ്രീണനനയങ്ങളിലൂടെ കഴിഞ്ഞ 65 വര്‍ഷമായി കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ നേടുന്നു. കോണ്‍ഗ്രസിന്റെ ഈ നയം രാജ്യത്തിന് ഒരുപാട് നഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് സിംഗ് പറഞ്ഞു.

അതേസമയം എ.കെ ആന്റണിയുടെ പ്രസ്താവനയോട് മൗനം പാലിക്കുകയാണ് കോണ്‍ഗ്രസ്. അദ്ദേഹം എന്ത് പറഞ്ഞുവെന്ന് വ്യക്തമായി അറിയാനാകാതെ പ്രതികരിക്കുന്നത് ശരിയല്ലെന്നായിരുന്നു മനീഷ് തിവാരിയുടെ പ്രതികരണം.

Congress, BJP, AK Antony, Secularismകോണ്‍ഗ്രസിന്റെ മതേതരത്വത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമായെന്നായിരുന്നു കഴിഞ്ഞ ദിവസം മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി പ്രതികരിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
 

SUMMARY: New Delhi: The Bharatiya Janata Party (BJP) on Saturday tore into the Congress over former defence minister AK Antony's recent statement that the Congress party's apparent proximity with minority groups created doubts in the minds of the people about its secularism.

Keywords: Congress, BJP, AK Antony, Secularism

Post a Comment