Follow KVARTHA on Google news Follow Us!
ad

ചെന്നൈ ദുരന്തം: മരണസംഖ്യ ഉയരുന്നു; 40 പേര്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങി

ചെന്നൈ: (www.kvartha.com 29.06.2014) ചെന്നൈയില്‍ പതിനൊന്ന് നിലകെട്ടിടം നിലം പൊത്തിയ ദുരന്തത്തില്‍ മരണസംഖ്യ ഉയരുകയാണ് Chennai building collapse, Chennai, Jayalalitha, Tamil Nadu, Prime Sristi, rescue operation, NDRF, Sri Ramachandra Medical College, under-construction building

ചെന്നൈ: (www.kvartha.com 29.06.2014) ചെന്നൈയില്‍ പതിനൊന്ന് നിലകെട്ടിടം നിലം പൊത്തിയ ദുരന്തത്തില്‍ മരണസംഖ്യ ഉയരുകയാണ്. 40ഓളം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായാണ് സംശയം. 26 പേരെ ഇതുവരെ പുറത്തെടുത്തു. ഇതില്‍ 10 പേര്‍ മരണത്തിന് കീഴടങ്ങി.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര ദുരിതാശ്വാസ സേനയുടെ നാല് സംഘത്തെ ചെന്നൈയിലേയ്ക്ക് അയച്ചു. മരിച്ചവരില്‍ 3 പേര്‍ സ്ത്രീകളാണ്.
അതേസമയം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ എത്രപേര്‍ കുടുങ്ങിയിട്ടുണ്ടാകുമെന്ന് കൃത്യമായി അറിയില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കുന്നത് വലിയ വെല്ലുവിളിയാണ്.

അവശിഷ്ടങ്ങള്‍ നീക്കുന്നതിന് രണ്ടോ മൂന്നോ ദിവസമെടുക്കുമെന്നാണ് കണക്കുകൂട്ടല്‍. കെട്ടിടത്തിന്റെ ഉടമകളായ ഹൗസിംഗ് പ്രൊജക്റ്റിലെ രണ്ട് പേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
 

SUMMARY: Chennai: The death toll in the 11-storey building collapse in Chennai climbed to at least 10, with over 40 people still feared trapped, as per reports on Sunday.

Keywords: Chennai building collapse, Chennai, Jayalalitha, Tamil Nadu, Prime Sristi, rescue operation, NDRF, Sri Ramachandra Medical College, under-construction building

Post a Comment