Follow KVARTHA on Google news Follow Us!
ad

ആം ആദ്മി പാര്‍ട്ടി ഹരിയാനയിലും മഹാരാഷ്ട്രയിലും മല്‍സരിക്കില്ല: കേജരിവാള്‍

ന്യൂഡല്‍ഹി: (www.kvartha.com 29.06.2014) ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണിപ്പോള്‍ ശ്രമിക്കുന്നതെന്ന് എ.എ.പി കണ്‍ വീനര്‍ അരവിന്ദ് കേജരിവാള്‍.Arvind Kejriwal, Aam Aadmi Party, Haryana, Maharashtra polls

ന്യൂഡല്‍ഹി: (www.kvartha.com 29.06.2014) ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണിപ്പോള്‍ ശ്രമിക്കുന്നതെന്ന് എ.എ.പി കണ്‍ വീനര്‍ അരവിന്ദ് കേജരിവാള്‍. വരുന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ എ.എ.പി ഹരിയാനയിലും മഹാരാഷ്ട്രയിലും മല്‍സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് കേജരിവാള്‍ ഇക്കാര്യം അറിയിച്ചത്. ആം ആദ്മി പാര്‍ട്ടി ഹരിയാനയിലും മഹാരാഷ്ട്രയിലും നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. പാര്‍ട്ടിയുടെ എല്ലാ ശ്രദ്ധയും പ്രവര്‍ത്തനങ്ങളും ഡല്‍ഹിയില്‍ ചിലവഴിക്കാനാണ് തീരുമാനംകേജരിവാള്‍ പറഞ്ഞു.

Arvind Kejriwal, Aam Aadmi Party, Haryana, Maharashtra pollsകഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എ.എ.പിയുടെ പത്ത് സ്ഥാനാര്‍ത്ഥികളാണ് ഹരിയാനയില്‍ മല്‍സരിച്ചത്. ഒരു ലക്ഷം വോട്ടുകള്‍ പോലും ലഭിക്കാത്തതിനാല്‍ പാര്‍ട്ടിക്ക് കെട്ടിവെച്ച പണം നഷ്ടമായി.
ഡല്‍ഹിയിലും ഒരു സീറ്റുപോലും നേടാനായില്ലെങ്കിലും മല്‍സരിച്ച എല്ലാ സീറ്റുകളിലും പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തിയത് പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. അതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഡല്‍ഹിയില്‍ ശക്തമാക്കാനാണ് തീരുമാനം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
 

 SUMMARY: New Delhi: AAP chief Arvind Kejriwal on Saturday said the party should not contest assembly elections in Haryana and Maharashtra, and underlined the need to focus in Delhi.

Keywords: Arvind Kejriwal, Aam Aadmi Party, Haryana, Maharashtra polls

Post a Comment